അവർക്ക് ഞാൻ അങ്ങനെ ഒരാൾ മാത്രമായിരുന്നു, മീര വാസുദേവ്

തന്മാത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മീര നായികയായി എത്തിയതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ…

തന്മാത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മീര നായികയായി എത്തിയതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു തന്മാത്ര. തന്മാത്രയ്ക്ക് ശേഷം മീരയെ തേടി നിരവധി അവസരങ്ങൾ വരുമെന്ന് കരുതിയെങ്കിലും താൻ പ്രതീക്ഷിച്ച അത്ര അവസരങ്ങൾ ഒന്നും തനിക്ക് ലഭിച്ചിരുന്നില്ല എന്നാണ് മീര പറഞ്ഞത്. വര്ഷങ്ങളോളം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് തിരിച്ച് വരവ് നടത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്.

രണ്ടു വിവാഹം കഴിച്ചു മീര എങ്കിലും രണ്ടു വിവാഹങ്ങളും പരാചയമായിരുന്നു. ആദ്യം മീര വിവാഹം കഴിച്ച വ്യക്തിയിൽ നിന്ന് ശാരീരിക ഉപദ്രവങ്ങൾ വലിയ രീതിയിൽ തന്നെ നേരിടേണ്ടി വന്നു എന്ന് മീര പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശാരീരികമായുള്ള ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നും സഹികെട്ടപ്പോൾ ആണ് അദ്ദേഹവുമായി പിരിഞ്ഞത് എന്നുമാണ് മീര പറഞ്ഞത്. എന്നാൽ അതിനു ശേഷം മറ്റൊരാളെ മീര വിവാഹം കഴിച്ചു എങ്കിലും ആ ബന്ധവും അധികനാൾ നീണ്ടു നിന്നില്ല. പരസ്പ്പരം പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ രണ്ടാമത്തെ വിവാഹ ബന്ധവും മീര അവസാനിപ്പിക്കുകയായിരുന്നു.

ഒരു മകനും താരത്തിനു ഉണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ മീര പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രണ്ടു വ്യക്തികൾ തന്റെ ജീവിതത്തിൽ വന്നു എങ്കിലും അവർക്ക് രണ്ടു പേർക്കും ഞാൻ ഒരു വേലക്കാരി മാത്രമായിരുന്നു. അവർക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തുകൊടുക്കാനുള്ള ഒരു ആൾ മാത്രമായിരുന്നു അവർക്ക് ഞാൻ. ഒരു സ്ത്രീ വിവാഹമോചനം നേടിയെന്ന് പറയുമ്പോൾ അതിന്റെ കാരണം ആരും അന്വേഷിക്കാറില്ല. എല്ലാവരും സ്ത്രീകളെയാണ് പഴിക്കുന്നത്. എന്നാൽ ഒരു ഭാര്യയെന്ന നിലയിൽ എനിക്ക് ലഭിക്കേണ്ട ഒന്നും അവരിൽ നിന്ന് എനിക്ക് ലഭിച്ചിരുന്നില്ല. അത് തന്നെയാണ് വിവാഹ മോചനം നേടാൻ കാരണം എന്നും മീര പറയുന്നു.