ഇളം വയലറ്റ് സാരിയില്‍ നിറചിരിയോടെ കാവ്യ, സ്റ്റൈലിഷായി ദിലീപും!!!

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ജനപ്രിയ നടന്‍ ദിലീപും കാവ്യാമാധവനും. വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നകന്ന് കുടുംബ ജീവിതത്തില്‍ സ്വസ്ഥമായിരിക്കുകയാണ് കാവ്യ. അതുകൊണ്ട് തന്നെ പൊതുഇടത്ത് എത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറല്‍…

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ജനപ്രിയ നടന്‍ ദിലീപും കാവ്യാമാധവനും. വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നകന്ന് കുടുംബ ജീവിതത്തില്‍ സ്വസ്ഥമായിരിക്കുകയാണ് കാവ്യ. അതുകൊണ്ട് തന്നെ പൊതുഇടത്ത് എത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറല്‍ ആകാറുണ്ട്.

അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ കാവ്യ സജീവമായത്. ഇന്‍സ്റ്റാഗ്രാമില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ താരദമ്പതികളുടെ പുതിയ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

സ്‌റ്റൈലിഷ് ലുക്കിലുള്ള താരദമ്പതികളുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധക ലോകം. പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെയാണ് കാവ്യയെ കാണുന്നത്. ഇളം വയലറ്റ് സാരിയില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം തിളങ്ങുന്നത്.


ഏതോ ചടങ്ങിന്റെ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങളുടേത്. ഇത്തവണ മക്കളായ മീനാക്ഷിയോ മഹാലക്ഷ്മിയോ താരങ്ങള്‍ക്കൊപ്പമില്ല. നിമിഷനേരം കൊണ്ടാണ് കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ വൈറലായത്.

സ്വന്തം ബ്രാന്‍ഡ് ആയ ലക്ഷ്യയുടെ സാരിയാണ് കാവ്യ ധരിച്ചിരിക്കുന്നത്.
ലക്ഷ്യയുടെ വിപണനം സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. അതും ലക്ഷ്യമിട്ടാണ് താരം ഇന്‍സ്റ്റാഗ്രാമിലെത്തിയത്. ലക്ഷ്യ ഡിസൈനര്‍ വസ്ത്രങ്ങളുടെ വെബ്‌സൈറ്റിലാണ് കാവ്യയുടെ പുതിയ ചിത്രങ്ങള്‍ വരാറുള്ളത്.