നടി മീരാജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ്  അന്തരിച്ചു 

മലയാളികളുടെ പ്രിയങ്കരിയായ നടി ആണ് മീര ജാസ്മിൻ, ഇപ്പോൾ താരത്തിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83 ) അന്തരിച്ചു, വാർധക്യ സഹജമായ അസുഖം മൂലം എറണാകുളത്തെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ ഏലിയാമ്മ ഫിലിപ്പ്, നടി മീര ജാസ്മിനെ കൂടാതെ നാല് മക്കൾ ആണ് ഇരുവർക്കും, ജിബി സാറാ ജോസഫ്, ജെനി സാറാജോസഫ്, ജോർജ് ജോയ്, മീര ജാസ്മിൻ തുടങ്ങിയവരാണ് ഈ നാല് മക്കൾ, ഏറ്റവും ഇളയമകൾ ആണ് മീര ജാസ്മിൻ

മീരാജാസിമിന്റെ സഹോദരി ജെനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സ്കൂൾ ബസ് എന്ന ചിത്രത്തിലായിരുന്നു ജെനി ആദ്യം അഭിനയിച്ചത്, കൂടാതെ സഹോദരൻ ജോർജ് ജോയ് ഒരു ഫോട്ടോ ഗ്രാഫർ കൂടിയാണ്, സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആണ് മീര ജാസ്മിൻ സിനിമ മേഖലയിലേക്ക് ചുവടു വെച്ചത്, പിന്നീട് നിരവധി ചിത്രങ്ങളിൽ മീര അഭിനയിച്ചു , മലയളത്തിന് പുറമെ മറ്റു ഭാഷകളിലും നടി അഭിനയിച്ചു,