“എല്ലാവര്‍ക്കും ഈ ഭാഗ്യം കിട്ടില്ല”…അനുശ്രീയുടെ പുതിയ വിശേഷം അറിഞ്ഞോ..?

മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളിലാണ് താരം നായികയായി എത്തിയത്.…

മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളിലാണ് താരം നായികയായി എത്തിയത്. അഭിനയ രംഗത്തിന് പുറമെ എന്നും ആരാധകരോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് അനുശ്രീ. അതുകൊണ്ട് തന്നെ തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി അറിയിക്കാറുണ്ട്.

ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു പുതിയ വിശേഷമാണ് ആരാധകരെ തേടിയെത്തുന്നത്. നടി അനുശ്രീയെ ഒരു ക്ഷേത്രത്തില്‍ നാരീപൂജയ്ക്ക് ഇരുത്തിയ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്… പൂജയ്ക്ക് ശേഷം അനുശ്രീ പറഞ്ഞ വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചുവന്ന സാരിയില്‍ അതിസുന്ദരിയായാണ് താരം പൂജയ്ക്ക് എത്തിയിരുന്നത്… നടിയുടെ വാക്കുകളിലേക്ക്.. ഈ ക്ഷേത്രത്തിലെ ആദ്യത്തെ നാരീപൂജയില്‍ പൂജിതയാകപ്പെടാന്‍ സാധിച്ചത് ഒരുപാട് സന്തോഷം നല്‍കുന്നതാണ്.

അതിലേറെ..അതൊരു വലിയ അനുഗ്രഹമായിട്ട് കാണുന്നു കാരണം, ഇങ്ങനെയുള്ള ചടങ്ങുകളൊക്കെ എത്ര വിലപ്പെട്ടതാണ് എന്ന് വിശ്വാസമുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അപ്പോള്‍ ഒരുപാട് ജന്മങ്ങളുടെ ഒരു അനുഗ്രഹമായിട്ട് ഞാന്‍ അതിനെ കാണുകയാണ്. കാരണം, അങ്ങനെ വിശ്വസിക്കാനാണ് തോന്നുന്നത്. എല്ലാവര്‍ക്കും ഒരുപക്ഷേ ഈ ഭാഗ്യ കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല. അത് എനിക്ക് ദേവി തന്ന എറ്റവും വലിയ അനുഗ്രഹമായിട്ട് കരുതുന്നു..

അത് എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുന്നതായിരിക്കും.. ഒരുപാട് സന്തോഷം ഈ ഒരു ക്ഷേത്രത്തിലെ ആദ്യമായി നടക്കുന്ന നാരീപൂജയില്‍ എന്നെ തിരഞ്ഞെടുത്തതില്‍ ഒരുപാട് സന്തോഷം എന്നും നടി പറയുന്നു… സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പ്രണവിന്റെ സോഷ്യല്‍ മീഡിയ പേജുകൡലാണ് അനുശ്രീ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.