ഒളിച്ചു കളിച്ച് മീര ജാസ്മിന്‍…! തൂവെള്ള വസ്ത്രത്തില്‍ സുന്ദരിയായി താരം..!!

മലയാളി സിനിമ പ്രേമികള്‍ക്ക് മാത്രമല്ല തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരുപാട് സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍…

മലയാളി സിനിമ പ്രേമികള്‍ക്ക് മാത്രമല്ല തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരുപാട് സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു മലയാള സിനിമിയിലൂടെ തന്നെ തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം, സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരം നിറ സാന്നിധ്യമാവുകയാണ്. ഇത്രയും

നാള്‍ സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്ലാതിരുന്ന മീര ജാസ്മിന്‍ തന്റെ ആരാധകരുമായി കുറച്ച് കൂടി അടുക്കാന്‍ വേണ്ടിയാണ് പുതിയ അക്കൗണ്ട് തുറന്നത്. അത് തന്നെ ഒരു പുതിയ തുടക്കം ആയിരുന്നു എന്നും എല്ലാവരോടും കൂടുതല്‍ അടുക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വിവരം ആരാധകരോട് അറിയിച്ചത്. വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തിന്റെ ഫോളോവേഴ്‌സ് വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് കണ്ടത്.

പിന്നീട് താരത്തിന്റെ പേജുകളില്‍ കൂടുതല്‍ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അധികവും ഗ്ലാമറസ്,ക്യൂട്ട് ചിത്രങ്ങളാണ് മീര തന്റേതായി പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ തന്റെ ഒളിച്ചു കളി ഫോട്ടോയുമായാണ് താരം എത്തിയിരിക്കുന്നത്. വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഒളിച്ചുകളി എന്ന കുറിപ്പോടെ നിങ്ങളുടെ സന്തോഷം കണ്ടെത്തൂ.. ചിരിക്കൂ

എന്നെല്ലാം താരം ആരാധകരോട് പറയുകയാണ്. കുറച്ച് ഗ്ലാമറസ് ആയി തന്നെയാണ് താരം പുതിയ ഫോട്ടോയിലും പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ ഫോട്ടോകളും വൈറലായി മാറുകയാണ്. അതേസമയം, മീരയുടെ തിരിച്ചു വരവ് അറിയിക്കുന്ന മകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം ആണ് നടനായി എത്തുന്നത്.