‘ഷോട്ടുകള്‍ക്കിടയിലെ ചിരിയുടെ ഇടവേളകള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്’- വീഡിയോയുമായി മീര ജാസ്മിന്‍

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്മിന്‍. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര. സത്യന്‍ അന്തിക്കാടിന്റെ…

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്മിന്‍. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര. സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ തിരിച്ചു വരവ്.

ഇപ്പോഴിതാ, ‘മകള്‍’ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി. താരത്തിനൊപ്പം ജയറാമും സംവിധായകന്‍ സത്യന്‍ അന്തിക്കാടും അനൂപ് സത്യനും വീഡിയോയില്‍ ഉണ്ട്. ‘സത്യന്‍ അങ്കിളിന്റെ ലൊക്കേഷനുകളില്‍ ഷോട്ടുകള്‍ക്കിടയിലെ ചിരിയുടെ ഇടവേളകള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ജോലിയിലേക്ക് ഈ മനോഹരമായ ടീം കൊണ്ടുവരുന്ന ഊഷ്മളതയും ആശ്വാസവും കാരണം ‘മകള്‍’ വീട്ടിലേക്കുള്ള ഒരു മടങ്ങിവരവാണ് എനിക്ക്’. വീഡിയോയ്ക്ക് താഴെ മീര ജാസ്മിന്‍ കുറിച്ചതിങ്ങനെയായിരുന്നു.

https://www.instagram.com/p/CZwSQFro3n3/?utm_source=ig_embed&utm_campaign=embed_video_watch_again

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ‘മകളുടെ’ രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.