ശങ്കര്‍ മഹാദേവനെ അത്ഭുതപ്പെടുത്തി ഒരു പാട്ടുകാരന്‍; കലാകാരന്‍ ആരെന്ന് അന്വേഷിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിച്ചതോടെ നിരവധി പുതിയ കലാകാരന്മാരെയാണ് നമുക്ക് ദിനം പ്രതി അറിയാന്‍ സാധിക്കുന്നത്. അസാമാന്യമായ കഴിവുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ വിസ്മയിപ്പിച്ച നിരവധി താരങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കഴിവുകള്‍ വൈറലായതോടെ…

സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിച്ചതോടെ നിരവധി പുതിയ കലാകാരന്മാരെയാണ് നമുക്ക് ദിനം പ്രതി അറിയാന്‍ സാധിക്കുന്നത്. അസാമാന്യമായ കഴിവുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ വിസ്മയിപ്പിച്ച നിരവധി താരങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കഴിവുകള്‍ വൈറലായതോടെ പലരും നിമിഷങ്ങള്‍ക്കകം സെലിബ്രിറ്റികളായി മാറുകയാണ്.

കൊല്‍ക്കത്തയിലെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പാട്ട് പാടി ബോളിവുഡ് ഗായികയായി മാറിയ രാണു മണ്ഡലിന്റെ കഥ നമുക്കറിയാം. ജീവിക്കാന്‍ വേണ്ടി ലതാ മങ്കേഷ്‌കറിന്റെ ‘ഏക് പ്യാര്‍ കാ നഗ്മ ഹേ’ എന്ന ഗാനം ആലപിച്ച റാണു സംഗീത പ്രേമികളുടെ മനം കവരുകയായിരുന്നു.

ഇപ്പോഴിതാ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു സാധാരണക്കാരന്‍ പാട്ട് പാടുന്നതാണ് വീഡിയോ. പാട്ട് പാടുമ്പോള്‍ കൈകൊണ്ട് താളം പിടിക്കുന്നതാണ് വീഡിയോയുടെ ആകര്‍ഷണം. ശങ്കര്‍ മഹാദേവന്‍ പോലും ഈ കലാകാരന്റെ കഴിവില്‍ അത്ഭുതപ്പെടുന്നു. വീഡിയോയില്‍ നിന്നും അദ്ദേഹം പങ്കുവെച്ച വരികളില്‍ നിന്നും അത് വ്യക്തമാണ്.

https://www.instagram.com/tv/Cde_tylJc3z/?utm_source=ig_web_copy_link

എന്നെ അത്ഭുതപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടില്ല. സാധാരണക്കാരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവന്റെ താളം വളരെ പെര്‍ഫെക്റ്റ് ആണ്… ബാന്‍ഡുകളൊന്നുമില്ല.. അവന്‍ ആരാണ്? ‘ എന്ന അടിക്കുറിപ്പോടെയാണ് ശങ്കര്‍ മഹാദേവന്‍ ഈ വീഡിയോ പങ്കുവെച്ചത്.

1963-ല്‍ പുറത്തിറങ്ങിയ ദില്‍ ഹെ തോ ഹേ എന്ന ചിത്രത്തിലെ ലഗാ ചുന്‍രി മേ ദാഗ് ചുപൗന്‍ കൈസേ എന്ന ഗാനമാണ് യുവാവ് വീഡിയോയില്‍ ആലപിക്കുന്നത്. കൈകള്‍ കൊണ്ട് താളം പിടിച്ച് ഈ കലാകാരന്‍ പാട്ട് ഏറെ ആസ്വദിച്ചാണ് പാടുന്നത്. നിരവധി പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഈ കലാകാരന്‍ ആരാണെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും.