മെഗാതാരങ്ങളുടെ വിശേഷങ്ങള്‍ ഇനി ആരാധകര്‍ക്ക് നേരിട്ട് അറിയാം!!! വാട്‌സാപ്പ് ചാനല്‍ തുടങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

മലയാളത്തിന്റെ മെഗാതാരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇനി ആരാധകര്‍ക്ക് കാത്തിരിക്കേണ്ട, നേരിട്ട് തന്നെ അറിയാം. ആരാധകരോട് നേരിട്ട് വിശേഷങ്ങള്‍ പങ്കിടാന്‍ വാട്‌സാപ്പ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇനി താരങ്ങളുടെ പുതിയ സിനിമകളുടെ അപ്‌ഡേറ്റുകള്‍ വാട്‌സാപ്പ്…

മലയാളത്തിന്റെ മെഗാതാരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇനി ആരാധകര്‍ക്ക് കാത്തിരിക്കേണ്ട, നേരിട്ട് തന്നെ അറിയാം. ആരാധകരോട് നേരിട്ട് വിശേഷങ്ങള്‍ പങ്കിടാന്‍ വാട്‌സാപ്പ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും.

ഇനി താരങ്ങളുടെ പുതിയ സിനിമകളുടെ അപ്‌ഡേറ്റുകള്‍ വാട്‌സാപ്പ് ചാനല്‍ വഴി അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ ഇരുവരും ചാനലില്‍ ആദ്യ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഫോളോവേഴ്‌സിനെയും നേടിക്കഴിഞ്ഞു മെഗാ താരങ്ങള്‍.

‘ഹലോ, മോഹന്‍ലാല്‍ ആണ്. നിങ്ങളെ എന്റെ വാട്ട്സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങള്‍ ഇവിടെയെത്തിയതില്‍ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്ഡേറ്റുകളും അതാത് സമയങ്ങളില്‍ ഇവിടെ അറിയിക്കും.

തുടക്കത്തിനായി, ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്, സംവിധായകന്‍ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരില്‍ പ്രവര്‍ത്തിക്കുന്നു. കൃത്യമായി അപ്‌ഡേറ്റുകള്‍ ലഭ്യമാകാന്‍ ഈ ചാനലില്‍ ചേരാന്‍ ഓര്‍ക്കുക. നന്ദി,’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘എന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്ഡേറ്റുകളും പോസ്റ്റുചെയ്യാന്‍ ഞാന്‍ ഈ ചാനല്‍ ഉപയോഗിക്കുന്നതിനാല്‍ ഇതില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ക്ഷണിക്കുകയാണ്,’ എന്നാണ് മമ്മൂട്ടി കുറിച്ചത്.

ശനിയാഴ്ചയാണ് ഇരുവരും ചാനല്‍ തുടങ്ങിയത്. മോഹന്‍ലാല്‍ ഇന്നലെ ആദ്യ സന്ദേശം പങ്കുവെച്ചത്. മോഹന്‍ലാലിനെ പിന്തുടരുന്നവര്‍ 24കെ ആണ്. പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി ഇന്ന് ആദ്യ മെസേജ് പങ്കിട്ടു. മമ്മൂട്ടിക്ക് നിലവില്‍
21.8കെ ഫോളോവേഴ്‌സാണുള്ളത്.