‘വെറുമൊരു സൈക്കോ പ്രതികാര ദാഹി മാത്രമായിരുന്നോ ലുക്ക്’

നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടിയേയും ചിത്രത്തേയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മെഹറൂഫ് യൂസഫ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത…

നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടിയേയും ചിത്രത്തേയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മെഹറൂഫ് യൂസഫ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ കണ്ടവര്‍ക്കാണ് പോസ്റ്റ് മനസിലാകുക. ഇതൊരു സ്‌പോയിലര്‍ അലേര്‍ട്ടും കൂടിയാണ്.
‘ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കി വെച്ച് മരിച്ചാ പെട്ടെന്ന് ഇവിടം വിട്ട് പോവൂല്ലാന്നാ പറയാറ്’ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
‘അളിയന്‍ കുറേ ആശിച്ചു കെട്ടിപ്പൊക്കിയ വീടാ സാറേ’
‘അവനീ ചെയ്ത് കൂട്ടിയത് മുഴുവനും അവള്‍ക്ക് വേണ്ടിയാ സാറേ’

?? Spoilers…??
ലൂക്ക് ആന്റണി പകയാണ്…ആ പക തിരികെ കൊണ്ടു വരുന്നതാണ് ദിലീപിനെ ‘മണ്ണ് തിന്ന’ ദിലീപിനെ…
അവന്റേതായ അവന്‍ ആഗ്രഹിച്ച അവന്‍ മോഹിച്ച എല്ലാത്തിനെയും നശിപ്പിക്കാന്‍ ഉള്ള പക…ആ പക നിറഞ്ഞ വെറുമൊരു സൈക്കോ പ്രതികാര ദാഹി മാത്രമായിരുന്നോ ലുക്ക്…??
എന്താണ് അയാളുടെ ജോലി എന്നോ അയാള്‍ മുമ്പ് എന്തായിരുന്നെന്നോ ദിലീപും കൂട്ടുകാരനും എന്തിനാണ് കൊള്ളയടിക്കാന്‍ അയാളുടെ വീട് തന്നെ തിരഞ്ഞെടുത്തത് എന്നോ ഇങ്ങനെ ഒന്നും തന്നെ സിനിമ പറഞ്ഞു വെക്കുന്നില്ല…വൈറ്റ് റൂം ടോര്‍ച്ചറിന് ശേഷം..(ശിക്ഷിക്കപ്പെടുന്നയാള്‍സ്വന്തം പേര് പോലും മറന്ന് പോകുന്ന ശിക്ഷാ രീതി)..
അയാള്‍ നേരെ യാത്ര തിരിക്കുന്നത് തന്റെ വീട്ടില്‍ കൊള്ളായടിച്ചവരില്‍ ഒരാളായ ഷാഫിയുടെ വീട്ടിലേക്കാണ് അവിടെ നിന്നാണ് ദിലീപിന്റെ കാര്യങ്ങള്‍ അറിയുന്നതും…വണ്ടി അപകടം ഉണ്ടായെന്നും തന്റെ ഭാര്യയെ കാണാനില്ലെന്നും പറഞ്ഞ് ആ നാട്ടിലേക്ക് എത്തുന്നു…ദിലീപിന്റെ അച്ഛന്‍ കാതിരുന്നതും അങ്ങനെ ഒരാള്‍ക്ക് വേണ്ടിയാണ്…അത് നേരെ തിരിച്ചു പറയുന്നതാവും ശെരി ലൂക്ക് കാതിരുന്നതും അതിന് വേണ്ടി ആയിരുന്നു…

ആ നാടുമായി യാതൊരു വിധ ബന്ധവും ഇല്ലാത്തൊരാള്‍ ആ വീടിനെ കുറിച്ച് ഒന്നും അറിയാത്ത ഒരാള്‍…(ആ വീട് പണിതത് മുതല്‍ പ്രശ്‌നങ്ങളാണ് ആ വീട്ടില്‍ എന്തോ കുഴപ്പവുണ്ടെന്നൊക്കെ ദിലീപിന്റെ അളിയന്‍ ഓറഞ്ചു വെക്കുന്നുണ്ട്)…അങ്ങാനോരു വീട് അയാളുടെ തലയില്‍ ദിലീപിന്റെ അച്ഛന്‍ കെട്ടി വെക്കുന്നു…ചിലപ്പോള്‍ നമ്മള്‍ പോലും അറിയാതെ ഭാഗ്യം നമ്മളെ തേടി വരും..എന്ന ദിലീപിന്റെ അച്ഛന്‍ പറയുന്നുണ്ട്.. അത് നേരെ തിരിച്ച് ലൂക്കിന്റെ കാര്യത്തിലാണ് സംഭവിക്കുന്നത്…അങ്ങനെ ദിലീപ് ആശിച്ചു കെട്ടിയ വീട് ലൂക്ക് സ്വന്തമാക്കുന്നു…(dileep’s heaven sry ‘Heaven’…??
പിന്നെയങ്ങോട്ട് ലൂക്കിന്റെ പണി തുടങ്ങുകയാണ്…അളിയന്റെ ആത്മാവ് ഇപ്പഴും ആ വീട് വിട്ട് പോയിട്ടില്ല..അത് കേട്ടാല്‍ മതിയായിരുന്നു ലൂക്കിന്..??
ദിലീപിന് ഇഷ്ടമില്ലാത്തവരെ ആ വീട്ടിലേക്ക് കൊണ്ടു വരുന്നു…ചുറ്റിക കൊണ്ട് വീട് തല്ലിപൊളിക്കുന്നു..പിന്നെ നടക്കുന്നതെല്ലാം വൈറ്റ് റൂം ടോര്‍ച്ചറിന് ശേഷം ലൂക്കിനുണ്ടായ മാനസിക പിരിമുറുക്കങ്ങളാണ്…അയാള്‍ ഹലൂസിനെറ്റ് ചെയ്യാന്‍ തുടങ്ങുന്നു…പലശേ ആത്മാവിന്റെ സാന്നിധ്യം ഒരു നെഗട്ടീവ് എനര്‍ജി വരുമ്പോഴുള്ള അടയാളങ്ങളൊക്കെ സംവിധായകന്‍ കൃത്യമായി കാണിക്കാറുണ്ട്…പക്ഷെ ദിലീപിന്റെ ആ രൂപം ദിലീപിന്റെ ദേഷ്യം,വിഷമം എല്ലാം ലൂക്കിന്റെ ഭാവനകളാണ്…ഒരുപക്ഷേ ഞാനിതൊക്കെ ചെയ്യുമ്പോ അവന്റെ എമോഷനുകള്‍ ഇങ്ങനെ ഒക്കെ ആവാം…എന്ന അയാളുടെ മാത്രം തോന്നല്‍ അതില്‍ അയാള്‍ ആനന്ദം കണ്ടെത്തുന്നു…അങ്ങനെയാണ് ദിലീപിന്റെ ഭാര്യയെയും ദിലീപിന്റെ ഫാക്ടറിയുമൊക്കെ സ്വന്തകമാക്കുന്നതും…

അങ്ങനെ ഇരിക്കുമ്പഴാണ് സത്യം എല്ലാം തിരിച്ചറിഞ്ഞു കൊണ്ടൊരു പോലീസുകാരന്‍(ജഗദീഷ്) പെട്ടെന്ന് അയാളുടെ പ്രതികാരത്തിനിടയിലേക്ക് കയറി വരുന്നത്..’ലൂക്കിന് ‘അയാളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല…പക്ഷെ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാമല്ലോ…അതു കൊണ്ടാണ്.. ദിലീപ് തന്നില്‍ നിന്നും മോഷ്ടിച്ച പണത്തിന്റെ പകുതി പോലും ഇവിടെ ഇറക്കിയിട്ടില്ല ബാക്കി പകുതി അയാള്‍ എവിടെയോ ഒളിപ്പിച്ചിട്ടുണ്ട്അതിന് വേണ്ടിയാണ് താന്‍ വന്നത് എന്ന കഥകളൊക്കെ തട്ടി വിടുന്നതും ജഗധീഷിനെ മരണത്തിലേക്ക് തള്ളി വിടുന്നതും…അങ്ങനെ ദിലീപ് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച തന്റെ ‘അമ്മ ആത്മഹത്യ ചെയ്യുന്നു…അതും മറ്റെന്തിനേക്കാളും തന്റെ കുടുംബ മഹിമയും നാട്ടുകാര്‍ക്കു മുമ്പിലെ തങ്ങളുടെ വിലയെയും വിട്ട് കൊടുക്കാന്‍ ഒട്ടും തുനിയതാവര്‍.. പോലീസും നാട്ടുകാരും വീട് വളഞ്ഞപ്പോളും മറ്റൊന്നിനും ശ്രമിക്കാതെ ഇറങ്ങി വന്ന്.. പക്ഷേ പോലീസ് സ്റ്റേഷനില്‍ വന്ന് ആത്മഹത്യ ചെയ്യുന്നു..അതും എപ്പോ…?? ലൂക്ക് സ്റ്റേഷനിലേക്ക് വന്നതിന് ശേഷം അങ്ങനെ സിനിമ അവസാനിക്കുന്നു..പക്ഷേ ലുക്ക് ആന്റണിയുടെ പ്രതികാരം അവസാനിച്ചോ…?? ഇല്ല എപ്പഴോ മാഞ്ഞു പോയ ദിലീപിന്റെ ആ ആത്മാവ് വീണ്ടും തിരികെ ലൂക്കിന്റെ അടുത്തേക്കെത്തുന്നു..അയാള്‍ കാത്തിരുന്നത് പോലെ…ഒരു ‘Welcome back’ ഉം..എന്ന് പറഞ്ഞ് യൂസഫ് കുറിപ്പ് അവസാനിപ്പിക്കുന്നു.