നീലക്കുറിഞ്ഞി സന്ദര്‍ശനം തിരിയുന്നത് വലിയൊരു ദുരന്തത്തിലേക്ക്..! അഭ്യര്‍ത്ഥനയുമായി നീരജ് മാധവ്

നീലക്കുറിഞ്ഞി വസന്തം കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ച്ചയെങ്കിലും ഇവിടേക്കുള്ള ആളുകളുടെ സന്ദര്‍ശനം തിരിയുന്നത് വലിയൊരു ദുരന്തത്തിലേക്ക് എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ഇടുക്കിയില്‍ നീലക്കുറിഞ്ഞി പൂത്ത ഇടങ്ങളില്‍ സന്ദര്‍ശകര്‍ തിങ്ങിനിറയുന്നതിനോടൊപ്പം…

നീലക്കുറിഞ്ഞി വസന്തം കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ച്ചയെങ്കിലും ഇവിടേക്കുള്ള ആളുകളുടെ സന്ദര്‍ശനം തിരിയുന്നത് വലിയൊരു ദുരന്തത്തിലേക്ക് എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ഇടുക്കിയില്‍ നീലക്കുറിഞ്ഞി പൂത്ത ഇടങ്ങളില്‍ സന്ദര്‍ശകര്‍ തിങ്ങിനിറയുന്നതിനോടൊപ്പം തന്നെ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളും നിറയുകയാണ്. ഇത് വലിയൊരു വിപത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത് എന്ന് കാണിച്ചാണ് നടന്‍ നീരജ് മാധവന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സന്ദര്‍ശകര്‍ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ ചൊല്ലിയാണ് നടന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തമായി മാറുകയാണ് എന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല എന്നും നീരജ് കുറിപ്പില്‍ പറയുന്നു. താരം പങ്കുവെച്ചത് വലിയൊരു സന്ദേശം ആണെന്നും ഇത് എല്ലാവരും പാലിക്കണം എന്നും പോസ്റ്റിന് അടിയില്‍ കമന്റുകള്‍ വരുന്നു. കുറിപ്പിനോടൊപ്പം പ്രദേശത്ത് പ്ലാസ്റ്റിക് കൂടിക്കിടക്കുന്ന ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു.

ശാന്തന്‍പാറ-കള്ളിപ്പാറ എന്നിവിടങ്ങളിലെ നിലവിലെ അവസ്ഥ കാണിച്ചാണ് നീരജ് ചിത്രങ്ങള്‍ പങ്കുവെച്ചത്. നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അമൂല്യമായ സ്ഥലത്ത് ഉപേക്ഷിക്കുന്നു. ഇത് ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല.

ഈ മനോഹര സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥനയാണിത്.. ഇവിടേക്ക് ദയവായി പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക… എന്ന് കുറിച്ചാണ് നീരജ് അഭ്യര്‍ത്ഥനയുമായി എത്തിയത്. താരത്തിന്റെ പോസ്റ്റ് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റുള്ളവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്.