കൊച്ചുസംവിധായിക മെഹ്‌റിന്‍ വീണ്ടും…ഇത് അനാഥക്കുഞ്ഞുങ്ങളുടെ നൊമ്പരക്കഥ…

ഇത്തവണ ഏഴാംക്ലാസുകാരിയായ മെഹ്‌റിന്‍ ഷെബീര്‍ എന്ന കൊച്ചുസംവിധായിക എത്തിയിരിക്കുന്നത് അനാഥരായ കുഞ്ഞുമക്കളുടെ കഥയുമായിട്ടാണ്. ശിശുദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘ലോസ്റ്റ് ഏഞ്ചല്‍സ്’എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരം ചെങ്കോട്ടുകോണം…

ഇത്തവണ ഏഴാംക്ലാസുകാരിയായ മെഹ്‌റിന്‍ ഷെബീര്‍ എന്ന കൊച്ചുസംവിധായിക എത്തിയിരിക്കുന്നത് അനാഥരായ കുഞ്ഞുമക്കളുടെ കഥയുമായിട്ടാണ്. ശിശുദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘ലോസ്റ്റ് ഏഞ്ചല്‍സ്’എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മെഹ്റിന്‍ ഷെബീറിന്റെ ഈ കൊച്ചു സിനിമയ്ക്ക് കുഞ്ഞു മനസിന്റെ അനാഥത്വം നൊമ്പര സ്പര്‍ശിയായി പ്രേക്ഷകരുടെ മുന്‍പില്‍ എത്തിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. മെഹ്റിന്‍ ഷെബീര്‍ തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

യുട്യൂബിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. റിയല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ബിജു പ്രവീണാണ് ലോസ്റ്റ് ഏഞ്ചല്‍സിന്റെ നിര്‍മ്മാണം. അഫ്നാന്‍ റെഫി ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. നഷ്വാ ജസീമാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.

മെഹ്റിന്‍ ഷെബീര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൃസ്വചിത്രമാണ് ലോസ്റ്റ് ഏഞ്ചല്‍സ് എന്നതാണ് ശ്രദ്ധേയം. കേന്ദ്രമന്ത്രി രാംദാസ് രാംദാസ് അത് വാലെയുടെ പുരസ്‌ക്കാരം നേടിയ ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ഹ്രസ്വചിത്രത്തിനു ശേഷമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മെഹ്‌റിന്‍ ഷെബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ‘ലോസ്റ്റ് ഏഞ്ചല്‍സ്’ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രം ചര്‍ച്ചയായതോടെ ഏഴാം ക്ലാസുകാരിയായ കൊച്ചു സംവിധായികയ്ക്ക് അഭിനന്ദന പ്രവാഹമാണ് എല്ലാ ദിക്കുകളില്‍ നിന്നും എത്തിച്ചേരുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ചിത്രമായ മെഹറിന്റെ ‘പാഠം ഒന്ന് പ്രതിരോധം’. എന്ന ചിത്രവും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. പത്രങ്ങളില്‍ നിറഞ്ഞു നിക്കുന്ന പീഢനവാര്‍ത്തകളാണ് ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ ഒരു ഹ്രസ്വ ചിത്രം നിര്‍മിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് മെഹ്‌റിന്‍ പറഞ്ഞിട്ടുണ്ട്.