മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റായ ഒരു മറവത്തൂർ കനവിനെക്കാൾ റിപീറ്റ് വാല്യൂ ഉള്ള ഒരു ചിത്രമുണ്ട് !!

മേഘവും മമ്മൂട്ടിയും പ്രിയദർശനും’ മമ്മൂട്ടിയെ നായകനക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് മേഘം. മറ്റു പ്രിയദർശൻ സിനിമകൾ പോലെ തന്നെ നല്ല റിപീറ്റ് വാല്യൂ ഉള്ള സിനിമയാണ് മേഘം. വളരെ ചുരുക്കം സിനിമകളിൽ മാത്രം…

മേഘവും മമ്മൂട്ടിയും പ്രിയദർശനും’ മമ്മൂട്ടിയെ നായകനക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് മേഘം. മറ്റു പ്രിയദർശൻ സിനിമകൾ പോലെ തന്നെ നല്ല റിപീറ്റ് വാല്യൂ ഉള്ള സിനിമയാണ് മേഘം. വളരെ ചുരുക്കം സിനിമകളിൽ മാത്രം ഒന്നിച്ച മമ്മൂട്ടിയും പ്രിയനും അതിൽ ഏറ്റവും പ്രധാനപെട്ട ഒരു സിനിമയാണ് മേഘം. മമ്മൂട്ടിയെ നന്നായി തന്നെ അദ്ദേഹം ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടി ഈ ചിത്രത്തിൽ അല്പം നെഗറ്റീവ് shade ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് അദ്ദേഹം അത് നന്നായി തന്നെ ചെയ്തു. ഒപ്പം ശ്രീനിവാസന്റെ കഥാപാത്രം നമ്മൾക്ക് ഒന്നും മറക്കാൻ പറ്റില്ല ഷണ്മുഖൻ. നായകമാരായ പ്രിയ ഗില്ലും പൂജ ഭദ്രയും അവർക്ക് കിട്ടിയ വേഷം ഗംഭീരമാക്കി. മേഘം സിനിമയെ പറ്റി പറയുമ്പോൾ അതിന്റെ ഗാനങ്ങൾ ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. ഔസേപച്ചൻ ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ എല്ലാ ഗാനങ്ങളും ഇന്നും ഹിറ്റാണ്.

ചെപ്പ് എന്നാ ചിത്രത്തിന് ശേഷം യേശുദാസ് പാടുന്ന പ്രിയദർശൻ സിനിമ എന്നാ പ്രതേകതയും ഈ സിനിമാക്കുണ്ട്. ഇതേ pattern ൽ മമ്മൂട്ടി പട്ടാളവേഷത്തിൽ വന്ന മറ്റൊരു സിനിമയിൽ അതിന്റെ സംവിധായകനും തിരക്കഥകൃത്തും അദ്ദേഹത്തെ കോമാളി ആക്കിയത് നമ്മൾ കണ്ടതാണ് പോലെ ഒന്നും പ്രിയദർശൻ മമ്മൂട്ടിയെ കോമാളി ആകിട്ടില്ല അദ്ദേഹം മമ്മൂട്ടിയെ നന്നായി use ചെയ്തു അദ്ദേഹത്തിനു ഇണകുന്ന രീതിയിൽ ഉള്ള നർമ രംഗങ്ങൾ അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചു മമ്മൂട്ടി അത് മനോഹരമാക്കി. ഒരു പക്ഷെ ആ ടൈമിൽ വന്ന മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റായ ഒരു മറവത്തൂർ കനവിനെക്കാൾ റിപീറ്റ് വാല്യൂ ഉള്ള പടമാണ് മേഘം.