നാടകങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ ഈ നടിയെ മനസിലായോ !!

ഒരു ചായ ഏതെങ്കിലും പരിസരത്ത് കൂടി നടന്ന് പോയാൽ ചാടി വീഴുകയാണ്. പാർട്ടി ഓഫീസിൽ നിലനിൽപ് സംബന്ധമായി കൂലങ്കഷമായ ചർച്ച നടക്കുന്ന സമയം, ജോലി നഷ്ടമായി കരഞ്ഞ് നിലവിളിച്ചോണ്ടിരിക്കുന്ന അവസ്ഥ തുടങ്ങിയ അത്യന്തം സങ്കർഷഭരിതമായ…

ഒരു ചായ ഏതെങ്കിലും പരിസരത്ത് കൂടി നടന്ന് പോയാൽ ചാടി വീഴുകയാണ്. പാർട്ടി ഓഫീസിൽ നിലനിൽപ് സംബന്ധമായി കൂലങ്കഷമായ ചർച്ച നടക്കുന്ന സമയം, ജോലി നഷ്ടമായി കരഞ്ഞ് നിലവിളിച്ചോണ്ടിരിക്കുന്ന അവസ്ഥ തുടങ്ങിയ അത്യന്തം സങ്കർഷഭരിതമായ സമയങ്ങളിലൊക്കെ ആ പരിസരത്ത് കൂടി കടന്ന് പോവുന്ന ചായ ഗ്ലാസിനെ ചാടി വീണ് കൈക്കലാക്കി ആ ചായയിൽ മധുരവുമില്ലെന്ന് കരഞ്ഞോണ്ട് പറയുന്ന സജ്ന വല്ലാതെ ചിരിയുണർത്തും. സ്വാതന്ത്ര്യസമരത്തിൽ കുഞ്ഞിലയുടെ അസംഘടിതരിലെ അഭിനേതാക്കളിൽ മികച്ച് നിന്ന പെർഫോമൻസിലൊരുവൾ, സജ്നയെ സ്ക്രീനിൽ അവതരിപ്പിച്ച പൂജ മോഹൻരാജാണ്. ഒടുവിൽ വിജിയേച്ചീ, കക്കൂസ് വേണമെങ്കിൽ നമ്മൾ തന്നെ കെട്ടാതെ ഇവിടെ ഒന്നും നടക്കാൻ പോണില്ല എന്ന പ്രാക്റ്റിക്കലായ ആ ഐഡിയ കൂട്ടത്തിൽ അവതരിപ്പിക്കുന്നതും പൂജയുടെ സജ്നയാണ്. പൂജയെ കുറച്ച് നാൾ മുമ്പ് കോൾഡ് കേസിലെ ഇൻവെസ്റ്റിഗേഷൻ ടീമിൽ പൃഥ്വീരാജിന്റെ സഹായിയായ ജൂനിയർ ഐപിയെസുകാരിയായും നമ്മൾ കണ്ടു, അതല്ലാതെ മമ്മൂട്ടിയുടെ ‌വൺ എന്ന സിനിമയിലും. സന്തോഷ് വിശ്വനാഥിന്റെ വൺ സിനിമയിലൂടെ ആണ് തുടക്കം.

മലയാള സിനിമയിൽ കഴിവുള്ള അഭിനേതാക്കൾക്ക് ഒരു ക്ഷാമവും വരാനില്ല. കാരണം പൂജയുടെ പ്രൊഫൈൽ വായിച്ച് നോക്കിയാൽത്തന്നെ അത് കൃത്യമായി മനസിലാവും. എത്രയോ നാളുകൾ കൃത്യമായ അഭിനയ പരിശീനങ്ങളോടെയും സിനിമക്ക് പുറത്ത് കഴിവ് തെളിയിച്ചിട്ടാണ് നമ്മുടെ പല അഭിനേതാക്കളും സിനിമയിലേക്ക് വരുന്നതെന്ന് കാണാം. പൂജയുടെ പ്രൊഫൈലിലേക്ക് നോക്കിയാൽ – അഭിനേത്രി, അഭിനയ പരിശീലക, അക്കാദമീഷ്യൻ, തിയ്യേറ്റർ എജുക്കേറ്റർ, ഓർഗനൈസർ എന്നീ മേഖലകളിലെല്ലാം കഴിവുതെളിയിച്ചിട്ടുള്ളയാളാണ് പൂജ. പോണ്ടിച്ചേരിയിൽ ജനനം, പോണ്ടിച്ചേരി, ഒമാനിലെ മസ്കറ്റ് , കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം, ഡൽഹിയിൽ നിന്ന് ബിരുദം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ മാസ്റ്റർ ബിരുദം. അതിനു ശേഷം സിംഗപ്പൂർ ഇന്റർകൾച്ചറൽ തിയ്യേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആക്റ്റിംഗിൽ പ്രൊഫഷണൽ ഡിപ്ലോമയും നേടിയ ശേഷമാണ് ഒഡീഷൻ വഴി സിനിമയിലേക്കെത്തുന്നത്.

പത്താം വയസുമുതൽ നാടകപരിശീലനം നേടി ലോകത്തിലെ പല അഭിനയപരിശീലകരിൽ നിന്നും പരിശീലനം നേടുകയും തിയറ്റർ രംഗത്തെ പ്രമുഖരായ സംവിധായകരുടെ ഏകദേശം 30തോളം നാടകങ്ങളിലുമൊക്കെ പെർഫോം ചെയ്തു. അഭിനേത്രിയും പെർഫോമറും എന്നതിനു പുറമേ കേരളത്തിൽ നിരവധി അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലുകളുടെ ഓർഗനൈസറായും പ്രവർത്തിച്ചു. കേരളത്തില പല സ്കൂളുകളിലും കോളേജുകളിലുമൊക്കെ തിയറ്റർ പരിശീലങ്ങൾ ലഭ്യമാക്കുന്നതും പൂജയുടെ പ്രവർത്തനങ്ങളിലൊന്നാണ്.