‘പൊന്നിയൻ സെൽവനി’ലെ റോൾ കീർത്തി സുരേഷ് ഉപേക്ഷിച്ചു ; കാരണം വെളിപ്പെടുത്തി മേനക 

മലയാളത്തിൽ നിന്നും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് ചേക്കേറിയവരിൽ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ മുൻനിര നടിയായി മാറിയ താരമാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയിച്ചിരുന്ന സമയത്ത് കീർത്തിക്ക് മലയാള സിനിമ ഭാഗ്യ മായിരുന്നു. എന്നാൽ നായികയായി രണ്ടാം…

മലയാളത്തിൽ നിന്നും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് ചേക്കേറിയവരിൽ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ മുൻനിര നടിയായി മാറിയ താരമാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയിച്ചിരുന്ന സമയത്ത് കീർത്തിക്ക് മലയാള സിനിമ ഭാഗ്യ മായിരുന്നു. എന്നാൽ നായികയായി രണ്ടാം വരവ് നടത്തിയപ്പോൾ താരത്തിന് മലയാളത്തിൽ ശോഭിക്കാനായില്ല. ഇപ്പോഴിതാ അണ്ണാത്ത സിനിമയ്ക്ക് വേണ്ടി പൊന്നിയൻ സെൽവൻ എന്ന മണിരത്നം ചിത്രം നടി ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ മേനക. പൊന്നിയൻ സെൽവനിൽ കീർത്തിക്ക് അഭിനയിക്കാൻ സാധിക്കാതെ പോയതിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് മുത്തശ്ശിയാണെന്നാണ് ഒരു അഭിമുഖത്തില്‍ അമ്മ മേനക സുരേഷ് പറഞ്ഞത്. കീർത്തിക്കുള്ള ചില ​ഗുണങ്ങളെ കുറിച്ചും മേനക അഭിമുഖത്തിൽ വാചാലയായി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനില്‍ ഒരു റോളിലേക്ക് കീര്‍ത്തിയെ ഫിക്‌സ് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം അത് ചെയ്യാന്‍ സാധിച്ചില്ല. അതില്‍ വിഷമിച്ചുവെങ്കിലും നിരാശപ്പെട്ടിട്ടില്ല അവൾ. കീര്‍ത്തിയുടെ മുത്തശ്ശി പൊന്നിയന്‍ സെല്‍വന്റെ കടുത്ത ആരാധികയാണ്. കീര്‍ത്തിയ്ക്ക് ആ സിനിമയിലെ റോള്‍ മിസ്സായപ്പോള്‍ ഏറ്റവും അധികം വിഷമിച്ചത് മുത്തശ്ശിയായിരുന്നു.’ ‘അയ്യോടീ ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് മുത്തശ്ശി പറഞ്ഞപ്പോള്‍ കുഴപ്പമില്ല മുത്തശ്ശീ… എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും. അത് എനിക്കുള്ളതായിരിക്കില്ല എന്നായിരുന്നു കീര്‍ത്തിയുടെ മറുപടി. പൊന്നിയന്‍ സെല്‍വന് വേണ്ടി വിളിച്ച സമയത്ത് കീര്‍ത്തി രജിനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രം ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ആ സമയത്ത് തായ്ലന്റില്‍ പോയി ഷൂട്ടിങ് ചെയ്യാനുള്ള ഡേറ്റ് കീര്‍ത്തിയ്ക്ക് ഉണ്ടായിരുന്നില്ല. രജിനികാന്തിന്റെ അണ്ണാത്തെ മിസ്സാക്കാനും പറ്റില്ല. അത്രയും വലിയ രജിനി ഫാനാണ് കീര്‍ത്തി.

കോളേജ് പഠനകാലത്ത് പരീക്ഷപോലും കട്ട് ചെയ്ത് രജിനി സാറിനെ കാണാന്‍ വന്നിട്ടുണ്ട് കീർത്തി.’ ‘മഹാനടി എന്ന സിനിമയ്ക്ക് ശേഷമാണ് ആദ്യമായി ഗോള്‍ഡ് കോയിന്‍ കീർത്തി സഹപ്രവർത്തകർക്ക് കൊടുത്തത്. മനസിന് അത്രയും തൃപ്തി തോന്നിയ കഥാപാത്രം ചെയ്യുമ്പോള്‍ കൊടുക്കണമെന്ന് തോന്നി കൊടുത്തതാണ് എന്നാണ് കീര്‍ത്തി പറഞ്ഞത്. അതിന് ശേഷം ദസ്‌റ, വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷവും കൊടുത്തിരുന്നു’, എന്നാണ് മകളെ കുറിച്ച് വാചാലയായി മേനക സുരേഷ് പറഞ്ഞത്. നടി മേനകയുടെ മകൾ എന്ന ലേബലിൽ കീർത്തി ​എത്തിയപ്പോൾ മലയാളികൾക്കും വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ താരം ആദ്യമായി നായിക വേഷം ചെയ്ത ​ഗീതാഞ്ജലി എന്ന ചിത്രം വൻ  പരാജയമായി മാറിയിരുന്നു. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രമായി  എത്തിയത്. ​ഗീതാഞ്ജലിക്കു ശേഷം റിങ് മാസ്റ്റർ എന്ന ചിത്രത്തിലാണ് കീർത്തി അഭിനയിച്ചത്. ദിലീപ് ചിത്രമായിരുന്നു റിങ് മാസ്റ്റർ. അതും കാര്യമായ നേട്ടം ഉണ്ടാക്കുകയോ കീർത്തിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല. പിന്നീട് താരം തമിഴിലേക്ക് ചേക്കേറുകയായിരുന്നു.

തമിഴിൽ അരങ്ങേറിയതിന് ശേഷം തെലുങ്കിൽ നിന്നും കീർത്തിക്ക് അവസരങ്ങൾ വരികയും അതിവേ​ഗത്തിൽ സൂപ്പർതാരങ്ങളുടെ വരെ നായികയായി കീർത്തി മാറുകയുമായിരുന്നു. കുറഞ്ഞ വർഷത്തിനുള്ളിൽ മൂന്ന് ഭാഷകളിലെ മുൻനിര നായികയായി കീർത്തി മാറി. ഒപ്പം മഹാനടിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കീർത്തിക്ക് ലഭിച്ചു. മലയാള സിനിമയിൽ ഒട്ടുമിക്ക ചലഞ്ചിങ് റോളുകൾ ചെയ്തിട്ടും മേനകയ്ക്ക് പോലും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യത്തെ ദേശീയ പുരസ്കാരം കീർത്തി അമ്മയ്ക്കാണ് സമർപ്പിച്ചത്. താരിമൂല്യമുള്ള മുൻനിര നടിയാണ് ഇന്ന് കീർത്തി. പക്ഷെ അടുത്ത കാലത്തായി കീർത്തിയുടെ സിനിമകളൊന്നും കാര്യമായി വിജയിക്കുന്നില്ല. മഹാനടിക്കുശേഷം കീർത്തിയുടെ നല്ലൊരു പ്രകടനം കാണാൻ സാധിച്ചിട്ടില്ലെന്നത് ആരാധകരും അം​ഗീകരിക്കും. അതുപോലെ തന്നെ കീർത്തിയുടെ സിനിമാ തെരഞ്ഞെടുപ്പ് രീതിയോടും ആരാധകർക്ക് എതിർപ്പുണ്ട്.