പുതുവർഷത്തിലെ ഒരു വ്യത്യസ്‌ത പുതിയ ലൂക്ക്; ഹണി റോസിന് ട്രോൾ മഴ

മലയാളസിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ  യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി റോസ്  മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഉദ്ഘാടന വേദികളിൽ സ്ഥിരം…

ലയാളസിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ  യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി റോസ്  മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഉദ്ഘാടന വേദികളിൽ സ്ഥിരം സാന്നിധ്യമായ ഹണി റോസ് എപ്പോൾ പൊതുവേദിയിൽ എത്തും എന്നറിയാൻ കാത്തിരിക്കുന്നവരാണ് ആരാധകർ. ഗ്ലാമറിന് പുത്തൻ നിർവചനം നൽകിയാണ് ഹണി റോസ് ഓരോതവണയും വരിക.  ഇത്തരത്തിലുള്ള ഹണിറോസിന്റെ   പ്രോ​ഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരം​ഗമായി മാറാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. എന്നും ലുക്കിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് ആക്രമണം നേരിടാറുണ്ട് ഹണിറോസ്.

വിനയ ഫോർട്ട് നായകനാകുന്ന  ആട്ടം’ എന്ന സിനിമയുടെ പ്രിവ്യു ഷോ കാണാനായാണ് ഹണി റോസ് തിയേറ്ററില്‍ എത്തിയത്. ഇതുവരെ കണ്ടതില്‍ വച്ച് വ്യത്യസ്തമായൊരു ലുക്കിലാണ് ഹണി റോസ് പ്രത്യക്ഷപ്പെട്ടത്. ഇത് തന്നെ ആയിരുന്നു  ഏറെ ശ്രദ്ധേയം. ഒറ്റനോട്ടത്തില്‍ വിദേശരാജ്യത്ത് നിന്നും എത്തിയ ആരോ ആണെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഹണിയുടെ ലുക്ക്.  ഡീപ് നെ​ഗ് ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരിക്കുന്നത്. ഇത്രയും നാൾ നീളത്തിൽ സ്ട്രെയ്റ്റൻ ചെയ്തിട്ടിരുന്ന തലമുടിയെ മൊത്തത്തിൽ അങ്ങോട്ട് ചുരുട്ടി. അതിനു ശേഷം ആ കറുത്ത കളർ ഒന്ന് മാറ്റിപിടിച്ചു. അൽപ്പം ശ്രദ്ധകിട്ടുന്ന ഗോൾഡൻ നിറമാണ് ഹണിയുടെ തലമുടിക്ക് ഇപ്പോഴുള്ളത്. നെറ്റിയിലേക്ക് പാറിക്കിടക്കുന്ന ഫ്രിൻജസ് കൂടിയുള്ളതാണ് ഈ ഹെയർസ്റ്റൈൽ.   ഈ ഹെയര്‍ സ്റ്റൈലിന് നേരെയാണ് ട്രോളുകള്‍ ഉയരുന്നത്.

ഇതിന്റെ വീഡിയോകൾ വന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഏറെയും ട്രോളുകളാണ്. ‘ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്, ഏതാ ഈ മദാമ, യെ ക്യാ ഹുവാ, കുമ്മായത്തിൽ വീണാ, മാവിൽ കുളിച്ചിട്ടാണോ വരുന്നത്, മിടുക്കി ആയിരുന്നു പിന്നെ എന്തോ സംഭവിച്ചു, ഇം​ഗ്ലീഷുകാരി ആണെന്ന് തോന്നുന്നു’, എന്നിങ്ങനെയാണ് ഇത്തരം കമന്റുകൾ. എന്നാൽ പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി എപ്പോഴാണ് ഹണി ഈ ലുക്കിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും ​ഗ്ലാമറസ് ലുക്കിലുള്ള ഹണി റോസിന്റെ ഔട്ട്ഫിറ്റ് സോഷ്യൽ ലോകത്ത് ചർച്ചയായിട്ടുണ്ട്.  തന്റെ പുതിയ ലുക്കിലുള്ള വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും ഹണി പങ്കുവച്ചിട്ടുണ്ട്. പഴയ ലുക്ക് ആയിരുന്നു നല്ലത് എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, വിനയ് ഫോര്‍ട്ട് നായകനായ ആട്ടം ജനുവരി 5ന് ആണ് തിയേറ്ററില്‍ എത്തുന്നത്. ഐഎഫ്എഫ്‌കെ, ഐ എഫ് എഫ് ഐ തുടങ്ങിയ ചലച്ചിത്രമേളകളിൽ  ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ആട്ടം

ഉദ്‌ഘാടനങ്ങളുടെ തിരക്കെല്ലാം മാറ്റി വച്ച് ഹണി സിനിമയിലും സജീവമായി മാറുകയാണ്. നായികയായി വേഷമിടുന്ന ‘റേച്ചൽ’ എന്ന ചിത്രം വരാനിരിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വിവരം ഹണി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായൊരു ലുക്കിലാണ് ഹണി എത്തുന്നത്. ഇറച്ചിവെട്ടുകാരിയായി ഹണി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കരിയറിലെ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രം ആകും ഹണിയുടേതെന്ന് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്.  തന്റെ പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ റേച്ചൽ പോലൊരു കഥാപാത്രം ആദ്യമാണെന്നും അത് തന്നെ ഏൽപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞു. മോണ്‍സ്റ്റര്‍ ആണ് ഹണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ  നായകന്‍. ‘