ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ആര്‍ത്തവവിരാമം സ്ത്രീകളുടെ പ്രത്യുത്പാദന ക്ഷമതയുടെ അവസാനത്തെ കാണിക്കുന്നു. ഈ കാലയളവില്‍ അവരില്‍ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടാകുന്നു. മാസമുറ നിലച്ച്‌ ഒരു വര്‍ഷം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സംഭവിക്കാം. ഈ കാലയളവില്‍ പല…

ആര്‍ത്തവവിരാമം സ്ത്രീകളുടെ പ്രത്യുത്പാദന ക്ഷമതയുടെ അവസാനത്തെ കാണിക്കുന്നു. ഈ കാലയളവില്‍ അവരില്‍ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടാകുന്നു. മാസമുറ നിലച്ച്‌ ഒരു വര്‍ഷം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സംഭവിക്കാം. ഈ കാലയളവില്‍ പല സ്ത്രീകളും പലതരത്തില്‍ ഉള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഇതിനാല്‍ പലതരത്തില്‍ ഉള്ള പ്രയാസങ്ങള്‍ അവര്‍ അനുഭവിക്കുന്നു. മിക്ക സ്ത്രീകളും ആദ്യത്തെ നാലഞ്ചു വര്‍ഷം കൊണ്ട് ഈ അവസ്ഥയുമായി പൊരുത്തപ്പെടാറുണ്ട്. കുറച്ചു സ്ത്രീകളില്‍ ഒരു പതിറ്റാണ്ടോ അതിനപ്പുറമോ ബുദ്ധിമുട്ടുകള്‍ നീണ്ടു പോകാറുണ്ട്.

50 52 വയസിലാണ് നല്ലൊരു ശതമാനം സ്ത്രീകളിലും ആര്‍ത്തവവിരാമം സംഭവിക്കുന്നത്. 45 വയസിനു താഴെ ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളെ ‘നേരത്തെയുള്ള ആര്‍ത്തവവിരാമം’ എന്ന് പറയുന്നു. 40 വയസിനു താഴെ ആണെങ്കില്‍ ‘അകാല ആര്‍ത്തവവിരാമം’ എന്നു പറയുന്നു. ഏതാണ്ട് 1 ശതമാനം സ്ത്രീകളില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്. ആര്‍ത്തവവിരാമത്തിനു മുമ്ബ് തന്നെ അണ്ഡാശയങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് സര്‍ജിക്കല്‍ മെനോപോസ് എന്നുപറയുന്നത്. ചിലരില്‍ അര്‍ബുദ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവ മൂലം അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം നിലച്ചു ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കാറുണ്ട്. ആര്‍ത്തവവിരാമത്തില്‍ എന്താണ് സംഭവിക്കുന്നത്യൗവനം നിലനിര്‍ത്തുന്ന ഹോര്‍മോണുകളായ ഈസ്‌ട്രോജന്‍, ടെസേ്റ്റാസ്റ്റിറോണ്‍, പ്രൊജസ്റ്റിറോണ്‍ എന്നിവ ആര്‍ത്തവവിരാമം അടുക്കുമ്ബോള്‍ മുതല്‍ കുറഞ്ഞു തുടങ്ങുന്നു. ആര്‍ത്തവവിരാമത്തിനുശേഷം ഈ ഹോര്‍മോണുകള്‍ തീര്‍ത്തും കുറയുന്നു. ആര്‍ത്തവവിരാമത്തിനു ശേഷം അനുഭവിക്കുന്ന മിക്ക ലക്ഷണങ്ങള്‍ക്കും കാരണങ്ങള്‍ ഇതാണ്.

ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ രാത്രി വിയര്‍ത്തെഴുന്നേല്‍ക്കാറുണ്ട്. ഇതോടൊപ്പം ഉറക്കക്കുറവ്, യോനി വരള്‍ച്ച, അമിത വണ്ണം, ഉല്‍കണ്ഠ, മൂഡ് മാറുക, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, രതിയോടുള്ള താല്‍പര്യക്കുറവ്, വരണ്ട ചര്‍മ്മം, കണ്ണ്, വായ, അമിതമായ മൂത്രാ ശങ്ക, സ്തനങ്ങള്‍ ഇടിയാല്‍, സ്തനങ്ങള്‍ വേദനിക്കുക, തലവേദന, ഹൃദയമിടിപ്പ് കൂടുക, കൂടെ കൂടെ മൂത്രത്തില്‍ അണുബാധ ഉണ്ടാകുക, മുടികൊഴിച്ചില്‍, മുഖത്തും മാറത്തും രോമവളര്‍ച്ച, അസ്ഥിക്ഷതം (ഓസ്റ്റിയോപോറോസിസ്), നിസാരകാര്യങ്ങളില്‍ പോലും മനസ് അസ്വസ്ഥമാകുക തുടങ്ങിയവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. സ്ത്രീകളുടെ ഹൃദ്രോഗ പരിരക്ഷ, ഹോര്‍മോണുകളുടെ അഭാവത്താല്‍ കുറയുന്നു. ഹൃദ്രോഗ നിരക്ക് ആര്‍ത്തവവിരാമത്തിനുശേഷം പരുഷന്‍മ്മാര്‍ക്ക് തുല്യം ആകുന്നു.