തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് മേതിൽ ദേവിക

Follow Us :

നിരവധി ആരാധകരുള താരമാണ് മേതിൽ ദേവിക. അറിയപ്പെടുന്ന നർത്തകിയായ മേതിൽ ദേവികയ്ക്ക് നിരവധി ആരാധകരാണുള്ളത്. നിരവധി നൃത്ത പരിപാടികൾ പങ്കെടുക്കുകയും നൃത്ത പരിപാടികളുടെ വിധികർത്താവായി മേതിൽ ദേവിക പങ്കെടുക്കുകയൂം ചെയ്തിട്ടുണ്ട്. പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററും കേരള കലാമണ്ഡലത്തിൽ നൃത്തതധ്യാപികയുമാണ് മേതിൽ ദേവിക. ചലച്ചിത്ര താരം മുകേഷിനെ ആണ് താരം വിവാഹം കഴിച്ചത്. രണ്ടു പേരുടേയും പുനർവിവാഹങ്ങൾ ആയിരുന്നു ഇത്. എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല എന്നതാണ് സത്യം. 2013 ൽ ആണ് മേതിൽ ദേവികയും മുകേഷും വിവാഹിതർ ആകുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

 

എന്നാൽ ഇപ്പോൾ മേതിൽ ദേവികയുടേത് ആയ ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. വർഷങ്ങൾ കൊണ്ട് നൃത്തത്തിൽ സജീവമായ മേതിൽ ദേവിക  ഇപ്പോൾ അഭിനയത്തിലേക്കും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്. മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ആണ് മേതിൽ ദേവിക നായികയായി എത്തുന്നത്. മേതിൽ ദേവികയെ ഇനി ബിഗ് സ്‌ക്രീനിൽ കാണാം എന്ന സന്തോഷത്തിൽ ആണ് താരത്തിന്റെ ആരാധകരും. ഇപ്പോഴിത മേതിൽ ദേവികയുടെ അഭിമുഖം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിഷ്ണു ഒരു വര്ഷത്തിലേറെ പരിശ്രമിച്ചാണ് എന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചത്. പലപ്പോഴും സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഞാൻ നൃത്തത്തിൽ തന്നെ ഉറച്ച് നിന്നിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ഞാൻ  ആവശ്യം എന്താണെന്നും വിഷ്ണുവിന് എന്നെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നും ആണ് മേതിൽ ദേവിക പറയുന്നത്. പ്രേക്ഷകർക്ക് ഏറെ സുപരിചിതമായതും എന്നാൽ സിനിമയിൽ ഇത് വരെ കണ്ടിട്ടില്ലാത്തതുമായ ഒരു ആൾ തന്നെ വേണം ഈ കഥാപാത്രത്തിന് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു എന്നും ദേവികയിൽ ഒരു ഇരുത്തം ചെന്ന അഭിനേത്രി ഉണ്ടെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് എന്നുമാണ് വിഷ്ണു പറയുന്നത്.