എനിക്ക് ഉണ്ടായ എല്ലാ സൗഭാഗ്യത്തിനും കാരണം അയ്യപ്പസ്വാമിയാണ്, എം ജി ശ്രീകുമാർ

താൻ കടുത്ത ഒരു അയ്യപ്പ ഭക്തനാണെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള ആൾ ആണ് എം ജി ശ്രീകുമാർ. നിരവധി അയ്യപ്പ ഭക്തി ഗാനങ്ങൾ ആണ് എം ജി ശ്രീകുമാർ ഇതിനോടകം ആലപിച്ചിരിക്കുന്നത്. അതെല്ലാം വലിയ…

താൻ കടുത്ത ഒരു അയ്യപ്പ ഭക്തനാണെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള ആൾ ആണ് എം ജി ശ്രീകുമാർ. നിരവധി അയ്യപ്പ ഭക്തി ഗാനങ്ങൾ ആണ് എം ജി ശ്രീകുമാർ ഇതിനോടകം ആലപിച്ചിരിക്കുന്നത്. അതെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ളവയാണ്. ഇപ്പോഴിതാ താരം അയ്യപ്പനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ഇടയിൽ വീണ്ടും  ശ്രദ്ധ നേടിയിരിക്കുന്നത്. അയ്യപ്പസ്വാമിയാണ് ഭൂഗോളത്തിന്റെ സ്‌പന്ദനം പോലും നിയന്ത്രിക്കുന്നത് എന്ന് തനിക് തോന്നിയിട്ടുണ്ട്. ഓരോ ആളുകൾക്കും ഓരോവിശ്വാസമാണ് . ഇത് എന്റെ വിശ്വാസമാണ്. എന്റെ എല്ലാ ഗാഗങ്ങൾക്കും കാരണം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭൂമിയുടെ അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഇരുപത്തിരണ്ടു മണ്ഡലകാലം അടുപ്പിച്ച് ശബരിമലയിൽ ദർശനം നടത്തിയ ആൾ ആണ് ഞാൻ. ശബരിമല കയറ്റം കഠിനം തന്നെയാണ്. എന്നാൽ അവിടെ പോയിട്ട് വന്നുകഴിഞ്ഞാൽ കിട്ടുന്ന ആത്മ നിർവൃതി പറഞ്ഞറിയിക്കാൻ കഴിയില്ല. അങ്ങനെ ഒരു തവണ മലയ്ക്ക് പോയപ്പോൾ എനിക്ക് ഒരു അനുഭവം ഉണ്ടായി. ഞാനും കുറച്ച് കൂട്ടുകാരും കൂടിയാണ് ആ തവണ പോയത്. ഞങ്ങൾ തബലയും ഒക്കെയായി പോയി ഒരു ഭജന പോലെ നടത്തിയിരുന്നു. അന്ന് ഞങ്ങളെ അധികം ആരും തിരിച്ചറിഞ്ഞു തുടങ്ങാത്ത സമയം ആയിരുന്നു. അങ്ങനെ ഞങ്ങൾ തിരിച്ച് ഇറങ്ങുമ്പോൾ ഒരു വൃദ്ധനെ കണ്ടു. ഒരു പത്ത് എൺപത് വയസ്സ് പ്രായം ആൾക്ക് ഉണ്ട്. ഒരു തോർത്ത് മുണ്ടാണ് വേഷം.

തോളിലും ഒരു തോർത്ത് ഉണ്ട്. മുന്നോട്ട് ഒരു അടി നടന്നാൽ പിന്നോട്ട് മൂന്ന് അടി പോകും. അത്രയ്ക്ക് അവശനായിരുന്നു അദ്ദേഹം. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ഭാഷ വശമില്ല, എന്നിട്ടും അവിടെ ഉപേക്ഷിച്ച് പോകാൻ തോന്നിയില്ല. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിനെ എടുത്ത് കൊണ്ട് നടന്നു. താഴെ എത്തിയപ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ചിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു കലിങ്കിൽ ഇരുത്തി. കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്നു നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല. അവിടെ ഒക്കെ നോക്കിയിട്ടും അദ്ദേഹത്തെ കണ്ടിട്ടില്ല. അയ്യപ്പസ്വാമി തന്ന ഒരു ടാസ്ക്ക് ആയിട്ടാണ് എനിക്ക് അത് തോന്നിയത്. അതിന്റെ തൊട്ട് അടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത് എന്നുമാണ് എം ജി ശ്രീകുമാർ പറയുന്നത്.