‘ജന്മദിനാശംസകള്‍ എന്റെ പ്രിയേ..ഒത്തിരി ഇഷ്ടം..’! പിറന്നാള്‍ ദിനത്തില്‍ പ്രിയതമയ്ക്ക് സ്‌നേഹചുംബനം നല്‍കി എംജി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഏറെ ആരാധകരുള്ളവരാണ്. 1983ല്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രം കൂലി എന്ന സിനിമയില്‍ പാടിയാണ് എം.ജി. ശ്രീകുമാര്‍ മലയാള സിനിമയിലേക്കെത്തിയത്. ഇതുവരെ മലയാളം, തമിഴ്,…

മലയാളത്തിന്റെ പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഏറെ ആരാധകരുള്ളവരാണ്. 1983ല്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രം കൂലി എന്ന സിനിമയില്‍ പാടിയാണ് എം.ജി. ശ്രീകുമാര്‍ മലയാള സിനിമയിലേക്കെത്തിയത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ശ്രീകുമാര്‍.

എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറും സുപരിചിതയാണ്. 2000 ജനുവരി 14ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ ലിവിങ് ടുഗെതറിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

തിരക്കുകള്‍ക്കിടയിലും ഭാര്യയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് ശ്രീകുമാര്‍. യാത്രകളുടെയും ആഘോഷങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ശ്രീകുമാര്‍.
”ജന്മദിനാശംസകള്‍ എന്റെ പ്രിയേ.. ദൈവം നിന്നെ സന്തോഷം, ആരോഗ്യം, സമ്പത്ത് എന്നിവയാല്‍ അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടം..”, എന്നാണ് ശ്രീകുമാര്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്.

പിറന്നാള്‍ സ്‌പെഷ്യലായി ഇരുവരും ഒരുമിച്ച് ഗുരുവായൂരില്‍ ദര്‍ശനം നടത്തുകയും ചെയ്തു. ലേഖയും ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. നിരവധി പേരാണ് ലേഖയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.