കഴിഞ്ഞ 13 ഭാഗ്യ വര്ഷങ്ങളുടെ ആഘോഷം ആണ് നാളെ, സന്തോഷ വാർത്തയുമായി മിഥുനും ഭാര്യയും

മലയാളികളുടെ ഇഷ്ട അവതാരകരിൽ ഒരാളാണ് ആർ.ജെ മിഥുൻ. മിഥുന്റെ അവതാരണ ശൈലി തന്നെയാണ് മിഥുനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കിയതും, വില്ലനായും ഹാസ്യ കഥാപാത്രമായി മെല്ലാം മിഥുൻ ബിഗ്സ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്.  മിഥുൻ സിനിമയിൽ അധികം…

മലയാളികളുടെ ഇഷ്ട അവതാരകരിൽ ഒരാളാണ് ആർ.ജെ മിഥുൻ. മിഥുന്റെ അവതാരണ ശൈലി തന്നെയാണ് മിഥുനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കിയതും, വില്ലനായും ഹാസ്യ കഥാപാത്രമായി മെല്ലാം മിഥുൻ ബിഗ്സ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്.  മിഥുൻ സിനിമയിൽ അധികം ഒന്നും അഭിനയിച്ചിട്ടില്ല, എങ്കിലും ഏറെ ശ്രദ്ധ പിടിച്ച് പറ്റുവാൻ താരത്തിന് സാധിച്ചു. ആർജെ എന്ന നിലയിൽ താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് മിഥുൻ, ഒരു നടൻ എന്നതിനേക്കാൾ മികച്ചൊരു അവതാരകൻ ആണ് മിഥുൻ, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. മക്കളുമായി ടിക്കറ്റോക് വീഡിയോ ചെയ്തും താരം എത്തിയിരുന്നു. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും മലയാളികൾക്ക് വളരെ പരിചിതമായ താരമാണ്

ഇപ്പോൾ തങ്ങളുടെ പതിമൂന്നാം വിവാഹ വാർഷിക ആഘോഷത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുകയാണ് മിഥുൻ,  13 unlucky number ആണോ? പക്ഷെ കഴിഞ്ഞ 13 ഭാഗ്യ വര്ഷങ്ങളുടെ ആഘോഷം ആണ് നാളെ. September 9th – we celebrate our 13th anniversary(നേരത്തെ കണക്കു തെറ്റി 12 എന്ന് പറഞ്ഞുപോയതിലുള്ള ക്ഷമ ഈ അവസരത്തിൽ രേഖപെടുത്തുന്നു എന്നാണ് മിഥുൻ കുറിച്ചത്.

അടുത്തിടെ മിഥുന്റെ ഭാര്യക്ക് എതിരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉയർന്നിരുന്നു, ബീച്ച് സൈഡിൽ ഇരുന്ന് ഡിന്നർ കഴിക്കുന്ന മിഥുന്റെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും ചിത്രം മിഥുൻ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. എന്നാൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് ഈയൊരു ചിത്രത്തിനു താഴെയായി മിഥുന്റെ ഭാര്യ ലക്ഷ്മിക്ക് നേരിടേണ്ടതായി വന്നത്, എന്നാൽ ഇവർക്ക് കിടിലൻ മറുപടി നൽകിയും മിഥുൻ എത്തിയിരുന്നു, എന്നും മോഡലുകൾക്ക് മാത്രമാണോ ബിക്കിനി ധരിക്കാൻ സാധിക്കുന്നത്? ഇത്തരം കാര്യങ്ങളെക്കുറിച്ച് തലപുകയ്ക്കതെ കൊറോണയ്ക്കെതിരെ പോരാടാൻ നോക്കൂ. എന്നാൽ ഇവർക്കൊക്കെ താരം നൽകിയ മറുപടി ഇങ്ങനെയാണ്  “പന്നികളോട് ഗുസ്തി പിടിക്കാൻ പോകരുത്. നിങ്ങൾ വൃത്തികെട്ടതാകും പന്നികളെ പോലെ.” എന്നായിരുന്നു മിഥുൻ നൽകിയ മറുപടി, ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു