മിന്നൽ മുരളിയുടെ പുത്തൻ നായികാ കൂടി മലയാള സിനിമയിലേക്ക് !!

ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിതമാണ് മിന്നൽ മുരളി. ഈ ചിത്രത്തിലൂടെ പുതിയൊരു നായികാ കൂടി മലയാള സിനിമയിലേക്ക് കടന്ന് വരുകയാണ്. കല്യാണം കഴിഞ്ഞ് കരാട്ടെ പഠിപ്പിക്കാൻ വിടുകേലെന്ന് പറഞ്ഞപ്പോ…

ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിതമാണ് മിന്നൽ മുരളി. ഈ ചിത്രത്തിലൂടെ പുതിയൊരു നായികാ കൂടി മലയാള സിനിമയിലേക്ക് കടന്ന് വരുകയാണ്. കല്യാണം കഴിഞ്ഞ് കരാട്ടെ പഠിപ്പിക്കാൻ വിടുകേലെന്ന് പറഞ്ഞപ്പോ സമ്മതിക്കാഞ്ഞതിനു തേച്ചേച്ച് പോയ അനീഷ്‌ക്കാമുകനെ ചാടിച്ചവിട്ടുകയും മിന്നൽ മുരളിയുടെ ഭൃംഗാദിമണികൾ പിടിച്ച് ഞെരിക്കുകയും തൽഫലമായി താഴെവീണ് പിള്ളേരുടെ മുന്നിൽ മാനം പോവാതെ നൈസായി വീണത് വിദ്യയാക്കാനുമൊക്കെ നോക്കിയ കുറുക്കൻമൂലയിലെ വൺ & ഒൺളി ട്രാവൽ ഏജന്റ് കം – മാർഷ്യൽ ആർട്സ് ബ്രൂസ്‌ലി ബിജിമോളായി വന്നത് ഫെമിന ജോർജ്ജാണ്.

കൊച്ചിൻ സ്വദേശിനി. 1997 ഒക്ടോബർ 26ന് കൊച്ചിയിൽ ജനിച്ചു. കൊച്ചിൻ സെന്റ് തെരേസാസ് കോളേജിൽ നിന്ന് കോളേജ് വിഭ്യാഭ്യാസവും പൂർത്തിയാക്കിയ ഫെമിന തുടർന്ന് കൊച്ചി കാക്കനാട്, രാജഗിരി സ്കൂൾ ഓഫ് മാനേജ്മെന്റ് & അപ്ലൈഡ് സയൻസിൽ നിന്ന് MBAയും കരസ്ഥമാക്കി. മിന്നൽ മുരളിയാണ് ആദ്യ സിനിമ.