തീർച്ചയായും കുടുബത്തോടൊപ്പം രസിച്ചു കാണാവുന്ന ചിത്രം മിന്നൽ മുരളി

രസകരമായ കഥാ പരിസരം.. മനോഹരമായ കഥാപാത്ര സൃഷ്ടികൾ .ഒരു കഥാപാത്രത്തിന് നായകൻ എന്ന പൂർണ്ണതയിൽ എത്താൻ ഒരു വില്ലൻ അനിവാര്യനാണ്, അത് നായകനൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന ഒരു വില്ലൻ കഥാപാത്രം…! Basil Joseph…

രസകരമായ കഥാ പരിസരം.. മനോഹരമായ കഥാപാത്ര സൃഷ്ടികൾ .ഒരു കഥാപാത്രത്തിന് നായകൻ എന്ന പൂർണ്ണതയിൽ എത്താൻ ഒരു വില്ലൻ അനിവാര്യനാണ്, അത് നായകനൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന ഒരു വില്ലൻ കഥാപാത്രം…! Basil Joseph എന്ന സംവിധായകൻ കൃത്യമായി ഈ വില്ലൻ കഥാപാത്രത്തെ പ്ളെയിസ് ചെയ്യുന്നുണ്ട്. നമ്മുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ബേസിലിൻ്റെ വില്ലനു കഴിയുന്നിടത്താണ് ഈ സിനിമയുടെ വിജയം. ഈ കഥാപാത്രമായി നിറഞ്ഞാടുകയാണ് Guru Somasundaram . അതി ഗംഭീരമായ കഥാപാത്രാവതരണം. ഇദ്ദേഹത്തിൻ്റെ അഭിനയമാണ് സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്ന എന്ന് നിസംശയം പറയാം.നിഷ്കളങ്കനും അതേസമയം പ്രതികാരദാഹിയുമായ Complex കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.

സാധാരണഗതിയിൽ ഒരു വില്ലനോട് തോന്നുന്ന വെറുപ്പ് ഒരിടത്തുപോലും ഈ കഥാപാത്രത്തോട് തോന്നില്ല എന്നതാണ് വാസ്തവം. മിന്നൽ മുരളിയ്ക്കൊപ്പം വളർന്നുവരുന്ന സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു ഇതും. Tovino Thomas തൻ്റെ ഭാഗം ഭംഗിയാക്കി. കഥാപാത്രത്തിൻ്റെ പല സ്റ്റേജുകൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം…! നമ്മുടെ അയൽപക്കത്തെ സൂപ്പർ ഹീറോ ഉഗ്രനായി…! മലയാള സിനിമയിൽ അടുത്തകാലത്ത് വന്നിട്ടുള്ള ആക്ഷൻ രംഗങ്ങളിൽ മുൻപന്തിയിലുണ്ടാകും വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗങ്ങൾ. കൈവിട്ടുപോകാവുന്ന ഒരു പ്രമേയത്തെ ലളിതവും അതേസമയം ത്രില്ലിങ്ങോടെയും ഒരുക്കിയതിൽ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരും നിർമാതാവ് സോഫിയാ പോളും കയ്യടി അർഹിക്കുന്നു.