സായി പല്ലവിയുടെ കല്യാണം കഴിഞ്ഞോ..? പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം..?

മലര്‍ മിസ്സായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു സായി പല്ലവി. പ്രേമം എന്ന സിനിമയിലൂടെ സായി പല്ലവി കേരളത്തില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. തെന്നിന്ത്യയിലും അറിയപ്പെടുന്ന താരമാണ് സായി പല്ലവി. 2015-ല്‍ അല്‍ഫോണ്‍സ്…

മലര്‍ മിസ്സായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു സായി പല്ലവി. പ്രേമം എന്ന സിനിമയിലൂടെ സായി പല്ലവി കേരളത്തില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. തെന്നിന്ത്യയിലും അറിയപ്പെടുന്ന താരമാണ് സായി പല്ലവി. 2015-ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന മലയാള സിനിമയ്ക്ക് പുറമെ, അതിരന്‍, കലി എന്നീ ചിത്രങ്ങളിലൂടെയും മലയാളത്തിലെ മുന്‍ നിര നായകനാമാരായ ഫഹദ് ഫാസില്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ കൂടെയും നായികയായി സായി പല്ലവി അഭിനയിച്ചു. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയ രംഗത്തും സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് കൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ വരാറുണ്ട്.

https://www.instagram.com/p/CXz3HL0Krfm/?utm_source=ig_web_copy_link

അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹച്ചടങ്ങിന്റെ ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കല്യാണം പെട്ടെന്ന് ആരെയും അറിയിക്കാതെ നടത്തി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നതാണ് സത്യാവസ്ഥ. ആരാധകരെല്ലാം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. എന്നാല്‍ താരത്തിന്റെ പേജില്‍ പോയപ്പോഴാണ് പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഫോട്ടോസായിരുന്നു അത് എന്ന് മനസ്സിലായത്. ഇപ്പോഴും ഫോട്ടോയ്ക്ക് അടിയില്‍ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരേയും അറിയിക്കാതെ വിവാഹം കഴിച്ചോ എന്നെല്ലാമാണ് ചിലര്‍ ചോദിക്കുന്നത്. സത്യാവസ്ഥ മറ്റൊന്നാണെങ്കിലും വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി സിനിമയിലെ നടന്‍ താലി ചാര്‍ത്തുന്ന താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്.