പ്രാര്‍ത്ഥനകള്‍ക്ക് നന്ദി, അസുഖം ഭേദമായി വരുന്നു!!! ആരോഗ്യം വീണ്ടെടുക്കുന്നെന്ന ശുഭവാര്‍ത്തയുമായി മിഥുന്‍ രമേശ്

അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചതായി അറിയിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ കഴിയുകയാണ് താരം. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള വിവരം പങ്കുവച്ചിരിക്കുകയാണ് മിഥുന്‍ തന്നെ. വിജയകരമായി അങ്ങനെ…

അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചതായി അറിയിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ കഴിയുകയാണ് താരം. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള വിവരം പങ്കുവച്ചിരിക്കുകയാണ് മിഥുന്‍ തന്നെ.

വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി എന്ന് പറഞ്ഞുകൊണ്ടാണ് തനിക്ക് രോഗം ബാധിച്ചത് മിഥുന്‍ അറിയിച്ചത്. ഇപ്പോഴിതാ തന്റെ നിലവിലെ അവസ്ഥ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ആരാധകര്‍ നിരന്തരമായി താരത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ടായിരുന്നു. നിരവധി പേരാണ് താരത്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിക്കുന്നതും.

ഞാന്‍ ഭേദപ്പെട്ടുവരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും, സ്‌നേഹത്തിനും നന്ദി എന്നും മിഥുന്‍ പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കുന്നു. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നും മിഥുന്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് മിഥുന്‍ ആരോഗ്യവസ്ഥ പങ്കുവച്ചത്. മിഥുന്റെ തിരിച്ചുവരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ മറുപടി പറയുന്നത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ.- ആയിരുന്നു എന്നായിരുന്നു വീഡിയോയിലെത്തി രോഗം മിഥുന്‍ പങ്കുവച്ചത്.

ഇപ്പോള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ എന്ന് അറിഞ്ഞൂടാ, എനിക്ക് ചെറിയൊരു ബെല്‍സ് പാള്‍സി എന്ന അസുഖമാണ്. ജസ്റ്റിന്‍ ബീബറിനൊക്കെ വന്ന അസുഖമാണ്. അത് വന്നിട്ടുണ്ട്. ഞാനിപ്പോള്‍ ചിരിക്കുമ്പോള്‍ ജനകരാജിനെപ്പോലെയാണ് ചിരിക്കുന്നത്. മുഖത്തിന്റെ ഒരു വശം അനക്കാന്‍ ബുദ്ധിമുട്ടാണ് എന്നെല്ലാം താരം വ്യക്തമാക്കിയിരുന്നു.