ജയറാമേട്ടന്‍ ഒരെണ്ണം പൊട്ടിക്കും എന്ന പ്രതീക്ഷിച്ചു!! കണ്ട് നിക്കുന്ന പ്രേക്ഷകന് പോലും സ്‌ക്രീനില്‍ കേറി ഒരെണ്ണം പൊട്ടിക്കാന്‍ തോന്നി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ഇത്രമേല്‍ അറിഞ്ഞ മറ്റൊരു സംവിധായകന്‍ മലയാളത്തിലില്ല. ഒരു കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും നര്‍മത്തില്‍ പറയാന്‍ സത്യന്‍ അന്തിക്കാടിനോളം മികച്ച സംവിധായകന്‍ ഇല്ല. ആ പ്രതീക്ഷയ്ക്ക് കോട്ടം വരുത്താതെ മികച്ച രീതിയില്‍…

കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ഇത്രമേല്‍ അറിഞ്ഞ മറ്റൊരു സംവിധായകന്‍ മലയാളത്തിലില്ല. ഒരു കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും നര്‍മത്തില്‍ പറയാന്‍ സത്യന്‍ അന്തിക്കാടിനോളം മികച്ച സംവിധായകന്‍ ഇല്ല. ആ പ്രതീക്ഷയ്ക്ക് കോട്ടം വരുത്താതെ മികച്ച രീതിയില്‍ കഴിഞ്ഞ വര്‍ഷവും ഒരു സത്യന്‍ അന്തിക്കാട് ചിത്രം തിയ്യേറ്ററിലെത്തിയിരുന്നു. സിനിമ കണ്ട് കഴിയുമ്പോള്‍ വയറ് നിറഞ്ഞ് ഒരു സദ്യ കഴിച്ച അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു മകള്‍.

ഒരു ടീനേജ് പെണ്‍കുട്ടിയുടെ ജീവിതവും പ്രശ്‌നങ്ങളും 15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കാണുകയും അവളുടെ സ്വഭാവം പോലും എന്തെന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ അവളെ ഒറ്റയ്ക്ക് നോക്കേണ്ടി വരുന്ന അച്ഛന്റെയും കഥയാണ് മകള്‍.

ദേവിക സഞ്ജയ്, ജയറാം, മീര ജാസ്മിന്‍, നസ്ലിം, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. ചിത്രത്തിനെ കുറിച്ച് രാഹുല്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്.

ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കരുതെന്നു ഒരു ആയിരം വട്ടം പറഞ്ഞിട്ട്ം ഇവള്‍ക്ക് എന്താ മനസ്സില്‍ ആവാത്തത്..? അതിനു അനാവശ്യം ആയ വാശി കൊണ്ട് നടക്കുന്നു… അച്ഛന്‍ പറയുന്നതിനോടൊക്കെ ഒരു പുച്ഛം ഉള്ളപോലെ തോന്നിയിട്ടുണ്ട് പല സീനിലും..

ഇനി വല്ല ഫെമിനിസ്റ്റ് മകള്‍ വല്ലതും ആണോ..ജയരാമേട്ടന്‍ ഒരെണ്ണം പൊട്ടിക്കും എന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഓരോ സീന്‍ കഴിയുമ്പോഴും..?? കണ്ട് നിക്കുന്ന പ്രേക്ഷകന് പോലും സ്‌ക്രീനില്‍ കേറി ഒരെണ്ണം പൊട്ടിക്കാന്‍ തോന്നിയ കഥാപാത്രം..??കാര്യം പറഞാല്‍ മനസ്സില്‍ ആകത്തും ഇല്ല..എന്നിട്ട് ഓരോ attittude ഇട്ട് അഹങ്കാരവും. എന്നു പറഞ്ഞാണ് രാഹുല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.