ഗര്‍ഭിണിയാണെന്ന വിവരം മറച്ച് വച്ചത് എന്തിന്, തുറന്ന് പറഞ്ഞ് മിയ

മലയാളികളുടെ പ്രിയനടിയാണ് മിയജോര്‍ജ്ജ്. ടെലിവിഷന്‍ സീരിയലിലൂടെയെത്തിയ താരം പിന്നീട് സിനിമകളിലൂടെ തിളങ്ങുകയായിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും മിയ തിളങ്ങി. മിയ ഗര്‍ഭിണിയായ വിവരം പോലും ആരാധകര്‍ അറിഞ്ഞിരുന്നില്ല..എന്താണ് ഗര്‍ഭവിവരം എല്ലാവരോടും മറച്ച് വച്ചതെന്ന ചോദ്യത്തിനുള്ള മറുപടി…

മലയാളികളുടെ പ്രിയനടിയാണ് മിയജോര്‍ജ്ജ്. ടെലിവിഷന്‍ സീരിയലിലൂടെയെത്തിയ താരം പിന്നീട് സിനിമകളിലൂടെ തിളങ്ങുകയായിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും മിയ തിളങ്ങി. മിയ ഗര്‍ഭിണിയായ വിവരം പോലും ആരാധകര്‍ അറിഞ്ഞിരുന്നില്ല..എന്താണ് ഗര്‍ഭവിവരം എല്ലാവരോടും മറച്ച് വച്ചതെന്ന ചോദ്യത്തിനുള്ള മറുപടി നല്‍കുകയാണ് മിയ ഇപ്പോള്‍..

മിയയുടെ വാക്കുകള്‍,

ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുന്‍ഗണന ലുക്കയ്ക്ക് തന്നെയാണ്. കുഞ്ഞ് വന്നതിന് ശേഷം അവരെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കാര്യങ്ങള്‍. അവര്‍ക്കൊപ്പം നമ്മള്‍ ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് മിയ പറയുന്നത്. അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ നിന്ന് മറച്ച് വെച്ചതിനെ കുറിച്ചും മിയ പറയുന്നുണ്ട്.” കുറച്ച് കഴിയുമ്പോള്‍ പറയാമെന്നായിരുന്നു ആദ്യം വിചാരിച്ചത്.

എന്നാല്‍ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കരുതി ഇനി കുഞ്ഞാവയായിട്ട് പറയാമെന്ന്. അങ്ങനെ നീണ്ടു പോയതാണ്.
പാലയിലെ മാര്‍സ്ലീവ മെഡിസിറ്റിലായിരുന്നു പ്രസവം. ഞാനിപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. വീട്ടിലെ നാലാമത്തെ കുഞ്ഞായത് കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ വളരെ എളുപ്പമാണ്.