മിന്നൽ മുരളി വിജയം ആയിട്ടും അംഗീകാരം കിട്ടാതെ പോയ വെക്തികൾ !!

നാടെങ്ങും മിന്നൽ മുരളി.. നാടെങ്ങും ടോവിനോ.. നാടെങ്ങും ബേസിൽ.. നാടെങ്ങും ഷിബു.. നാടെങ്ങും ബ്രൂസ്ലി ബിജി.. പക്ഷെ ശരിക്കും അവരെക്കാൾ കൂടുതൽ അംഗീകാരങ്ങൾ കിട്ടേണ്ട രണ്ടു പേർ ഇല്ലേ? ബാക്കി ഉള്ളവർ എടുത്ത പണി…

നാടെങ്ങും മിന്നൽ മുരളി.. നാടെങ്ങും ടോവിനോ.. നാടെങ്ങും ബേസിൽ.. നാടെങ്ങും ഷിബു.. നാടെങ്ങും ബ്രൂസ്ലി ബിജി.. പക്ഷെ ശരിക്കും അവരെക്കാൾ കൂടുതൽ അംഗീകാരങ്ങൾ കിട്ടേണ്ട രണ്ടു പേർ ഇല്ലേ? ബാക്കി ഉള്ളവർ എടുത്ത പണി കുറച്ചു കാണുകയല്ല.. ബേസിൽ പറയുന്ന പോലെ എല്ലാവരും നല്ല പണി എടുത്ത ഒരു സിനിമ ആണ് “മിന്നൽ മുരളി”. പക്ഷെ ഞാൻ ഇവിടെ പറയാൻ പോകുന്നത് മലയാളി പ്രേക്ഷകരുടെ ഒരു പൊതു സ്വഭാവം ആണ്.. ഒരു സിനിമയിൽ അതിലെ സംവിധായകനോ.. എഴുത്തുകാരനോ നായകനോ പുതുമുഖം ആണെങ്കിൽ അവർക്ക് കിട്ടുന്ന പിന്തുണ വളരേ ചെറുതായിരിക്കും..

ശരിക്കും നല്ല പിന്തുണ കിട്ടേണ്ടത് അവർക്കല്ലേ? ഒരു കട്ട ബേസിൽ ഫാൻ എന്ന നിലക്ക് തന്നെ പറയട്ടെ ഇവിടെ ബേസിലിന് കിറ്റിയ പകുതിയുടെ പകുതി പ്രശംസ ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ അരുണിനും ജസ്റ്റിനും കിട്ടിയിട്ടുണ്ടോ?. ദി ക്യൂ എന്ന പ്ലാറ്ഫോമിൽ ജസ്റിന്റെ ഒരു ഇന്റർയൂ കണ്ടു അത്ര തന്നെ.. ഒരു സ്ഥലത്തും ഇവരുടെ പേര് ആരും പരാമർശിച്ചത് കണ്ടില്ല..ഇല്ലേ പരാമർശം കുറഞ്ഞു എന്നു തന്നെ പറയണം.. ഇതേ അവസ്ഥ ഇനി വരാൻ പോകുന്നത് “ബ്രോ ഡാഡി” സിനിമയുടെ എഴുതുക്കാർക്കാൻ…. ഒന്നൂടെ പറയട്ടെ മിന്നൽ മുരളിയിലെ എഴുത്തുകാർക്ക് എന്റെ അഭിനന്ദങ്ങൾ… അരുൺ അനിരുദ്ധൻ.. ജസ്റ്റിൻ മാത്യു..