സംവിധായകന്‍ ആയപ്പോള്‍ ആ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു..! – മോഹന്‍ലാല്‍

വര്‍ഷങ്ങളുടെ അഭിനയസമ്പത്തും പ്രവര്‍ത്തി പരിചയവും കൊണ്ടാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇപ്പോള്‍ ഒരു അഭിനേതാവില്‍ നിന്ന് ഒരു സംവിധായകന്റെ വേഷത്തിലേക്ക് എത്തിനില്‍ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബറോസ് എന്ന സിനിമ…

വര്‍ഷങ്ങളുടെ അഭിനയസമ്പത്തും പ്രവര്‍ത്തി പരിചയവും കൊണ്ടാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇപ്പോള്‍ ഒരു അഭിനേതാവില്‍ നിന്ന് ഒരു സംവിധായകന്റെ വേഷത്തിലേക്ക് എത്തിനില്‍ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബറോസ് എന്ന സിനിമ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്,

mohanlal barroz look

ഇപ്പോഴിതാ ഒരു നടന്‍ സംവിധായകനായതുകൊണ്ട് എന്തെങ്കിലും അധിക ഗുണമുണ്ടോ എന്ന ചോദ്യത്തിന് ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ‘ ഒരു പ്രധാന ഗുണം ഓരോ അഭിനേതാക്കളേയും അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളേയും പോലും തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നുള്ളതാണെന്ന് ആയിരുന്നു ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ക്യാമറക്ക് മുന്നില്‍ ആദ്യമായി നില്‍ക്കുന്നവരുണ്ട്. അധികം പരിചയമില്ലാത്തവരുമുണ്ട്. ഓരോരുത്തര്‍ക്കും ഓരോന്നാണ് പ്രശ്‌നങ്ങള്‍.

അവയെല്ലാം എനിക്ക് മനസിലാവും. കാരണം ഇവയിലൂടെയെല്ലാം ഞാനും കടന്നുപോന്നതാണ്. എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ എങ്ങനെ മറികടക്കാമെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്,

എന്നാണ് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്കെല്ലാം ആരാധകരില്‍ വലിയ ആവേശം തീര്‍ക്കുകയാണ്.