ബിഗ് ബി രണ്ടാം ഭാഗം എടുക്കുമ്പോള്‍ അമല്‍ നീരദ് നേരിടാന്‍ പോകുന്നത് വലിയൊരു ടാസ്‌ക്..!!

ഭീഷ്മ പര്‍വ്വം എന്ന സിനിമ മലയാള സിനിമയില്‍ തന്നെ ചരിത്രം തീര്‍ത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചും.. ആദ്യ ഭാഗം ഇറക്കിയപ്പോഴുള്ള അനുഭവത്തെ കുറിച്ചും സംവിധായകന്‍ അമല്‍നീരദ് പറഞ്ഞ വാക്കുകളാണ്…

ഭീഷ്മ പര്‍വ്വം എന്ന സിനിമ മലയാള സിനിമയില്‍ തന്നെ ചരിത്രം തീര്‍ത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചും.. ആദ്യ ഭാഗം ഇറക്കിയപ്പോഴുള്ള അനുഭവത്തെ കുറിച്ചും സംവിധായകന്‍ അമല്‍നീരദ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അന്ന് ബിഗ് ബി എടുക്കുമ്പോള്‍ ധൈര്യവും അറിവില്ലായ്മയും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. അമല്‍ നീരദിന്റെ വാക്കുകളിലേക്ക്…
ഞങ്ങളെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത സിനിമയായിരുന്നു ബിഗ് ബി.

അന്ന് ധൈര്യവും അതിനൊപ്പം അറിവില്ലായ്മയും ഉണ്ടായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. അതേ അവസ്ഥ എങ്ങനെ കൊണ്ടുവരുമെന്നതാണ് ബിഗ് ബിയുടെ സെക്കന്റ് പാര്‍ട്ട് എടുക്കുമ്പോഴുള്ള ഞങ്ങളുടെ ടാസ്‌ക്. ബിഗ് ബി ഷൂട്ട് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ വേണം എന്ന കാര്യത്തില്‍ ധാരണ ഇല്ലെങ്കിലും എന്തൊക്കെ വേണ്ട എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യത ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് സിനിമകളില്‍ കാണുന്ന എല്ലാം വെളുത്ത് കാണുന്ന ലൈറ്റിങ് വേണ്ട എന്ന തീരുമാനം.

അന്ന് സൂപ്പര്‍സ്റ്റാര്‍ സിനിമ ഷൂട്ട് ചെയ്യുന്ന സെറ്റപ്പില്‍ ഒന്നും അല്ല ഈ സിനിമ മേക്ക് ചെയ്തത്. സൂപ്പര്‍ സിക്‌സ്ടീന്‍ ക്യാമറയില്‍ ഫിലിമില്‍ ആയിരുന്നു ഷൂട്ട്. അതുപോലെ അന്നത്തെ സിനിമകളില്‍ നായകനും വില്ലനും കണ്ടുമുട്ടുമ്പോള്‍ നായകന്‍ വില്ലന്റെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടക്കം കഥകള്‍ പറയുന്ന രീതി ഉണ്ടായിരുന്നു.

അവര്‍ ഡയലോഗ് പറയാന്‍ തുടങ്ങി ഒരു പോയിന്റ് കഴിയുമ്പോള്‍ അവര്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നമ്മള്‍ തന്നെ മറന്നുപോകും. മലയാള സിനിമയില്‍ ‘തന്തയ്ക്ക് പിറന്നവരെ’ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷേ ബിഗ് ബിയില്‍ തങ്ങളെ ബുദ്ധിയുള്ള ഒരു അമ്മയാണ് വളര്‍ത്തിയത് എന്ന സ്റ്റേന്റ്‌മെന്റാണ് അവര്‍ നടത്തുന്നത്. ‘ അമല്‍ നീരദ് പറയുന്നു…