രഞ്ജിത്തിനെ കുറിച്ച് പൊതുവേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്..!! ഇത് പ്രചോദനമാണ്..!!

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ വരെ എത്തിച്ച ഒരുപാട് സിനിമകള്‍ ഇവിടെ പിറന്നിട്ടുണ്ട്. അങ്ങനെ മലയാള സിനിമയെയും ഇവിടുത്തെ കഴിവുറ്റ നടന്മാരേയും സംവിധായകരേയും കഥാകൃത്തുകളേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും ലോകം മുഴുക്കെ അറിയപ്പെടണം എന്നാണ്…

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ വരെ എത്തിച്ച ഒരുപാട് സിനിമകള്‍ ഇവിടെ പിറന്നിട്ടുണ്ട്. അങ്ങനെ മലയാള സിനിമയെയും ഇവിടുത്തെ കഴിവുറ്റ നടന്മാരേയും സംവിധായകരേയും കഥാകൃത്തുകളേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും ലോകം മുഴുക്കെ അറിയപ്പെടണം എന്നാണ് ഓരോ സിനിമാ പ്രേമിയുടേയും ആഗ്രഹം. ഇങ്ങനെ സിനിമയ്ക്ക് വളരാനും ലോക ശ്രദ്ധ പിടിച്ചു പറ്റാനും സഹായിക്കുന്ന വലിയൊരു മികച്ച രീതിയാണ് ഫിലീം ഫെസ്റ്റിവലുകള്‍.

ഇപ്പോഴിതാ ഇത്തരം സിനിമാ പ്രദര്‍ശനങ്ങളെ കുറിച്ചും അതിന്റെ സംഘാടകരെ കുറിച്ചും നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഓരോ സിനിമാ മോഹികളും ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇതേ കുറിച്ച് പറഞ്ഞത്. ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്‌കാരത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അറിവ് പകര്‍ന്നു നല്‍കുന്നതില്‍ ചലച്ചിത്രമേളകള്‍ പങ്കുവഹിക്കുന്നു.

ലോകസിനിമിയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ അറിയാനും അതനുസരിച്ച് നമ്മുടെ സിനിമയെ പ്രമേയപരമായി നവീകരിക്കാനും ചലച്ചിത്രകാരന്മാര്‍ക്ക് ഇത്തരം മേളകള്‍ പ്രചോദനം പകരും. നല്ല സിനിമകള്‍ തീയേറ്ററിലെ ബിഗ് സ്‌ക്രീനില്‍ തന്നെ കാണാനുള്ള അവസരമാണിത്. ലോകസിനിമകള്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് പുറമേ മലയാള സിനിമയ്ക്ക് മറ്റു ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനവേദി ലഭിക്കുന്നതിനും ഇത്തരം വേദികള്‍ സഹായിച്ചിട്ടുണ്ട്.

Renjith

തിരുവനന്തപുരത്തെ ചലച്ചിത്ര മേളയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സിനിമാപ്രേമികള്‍ക്ക് ഈ മേള ആശ്വാസമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍, ചലച്ചിത്ര അക്കാഡമിയുടെ സാരഥിയായ രഞ്ജിത്തിനും മറ്റംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു…