വിലക്ക് നീങ്ങി, സൈജു കുറുപ്പിന്റെ ‘പൊറാട്ട്‌നാടകം’ തിയ്യേറ്ററിലേക്ക്!!

സൈജു കുറുപ്പ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പൊറാട്ട്‌നാടകം’. ചിത്രത്തിന് കോടിയേര്‍പ്പെടുത്തിയ വിലക്ക് നീങ്ങി, ചിത്രം തിയ്യേറ്ററിലേക്ക് എത്തുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്.…

സൈജു കുറുപ്പ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പൊറാട്ട്‌നാടകം’. ചിത്രത്തിന് കോടിയേര്‍പ്പെടുത്തിയ വിലക്ക് നീങ്ങി, ചിത്രം തിയ്യേറ്ററിലേക്ക് എത്തുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്.

പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. ഇരു വിഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ഉപാധികളോടെ ‘പൊറാട്ട്‌നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവിട്ടു.

സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമാകും. ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ ഹര്‍ജിക്കാര്‍ക്കെതിരെ മാനനഷ്ടമുള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊറാട്ട്‌നാടകത്തിന്റെ സംവിധായകന്‍ നൗഷാദ് സാഫ്രോണ്‍, നിര്‍മ്മാതാവ് വിജയന്‍ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടന്‍ സൈജു കുറുപ്പ് എന്നിവര്‍ വ്യക്തമാക്കി.

കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം നിര്‍മ്മിക്കുന്നത് വിജയന്‍ പള്ളിക്കരയാണ്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണാണ്.

ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, രാഹുല്‍ മാധവ്, നിര്‍മ്മല്‍ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, ചിത്ര ഷേണായി, ഐശ്വര്യ മിഥുന്‍, ചിത്ര നായര്‍, ജിജിന രാധാകൃഷ്ണന്‍, ഗീതി സംഗീത തുടങ്ങിയവരാണ് ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നത്മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനീഷ് വരനാട് തിരക്കഥയൊരുക്കുന്ന ചിത്രമാണ്.

കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരിയോടെ തീയറ്ററുകളിലെക്കെത്തും.