‘വാലിബനെ’ന്ന കഥപാത്രം ജീവിച്ച അതേ സ്ഥലത്ത് ഞാനും അതെ പോലെ ജീവിക്കുവായിരുന്നു! ഇന്നും ആ പട്ടണത്തിന്റെ പേര് കേൾക്കുമ്പോൾ ഭയം, മോഹൻലാൽ പറയുന്നു 

ലിജോ,മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോൾ ചിത്രത്തിലെ തന്റെ യാത്രകളെ കുറിച്ച് വിശദീകരിക്കുകയാണ് നടൻ മോഹൻലാൽ, മരുഭൂമിയിലെ പൊടിക്കാറ്റ് തിരമാല പോലെ അടിച്ചു വീശുമ്പോൾ ഞങ്ങൾ തലമുഴുവനും തുണി ഇട്ടു മറയ്ക്കുമായിരുന്നു.…

ലിജോ,മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോൾ ചിത്രത്തിലെ തന്റെ യാത്രകളെ കുറിച്ച് വിശദീകരിക്കുകയാണ് നടൻ മോഹൻലാൽ, മരുഭൂമിയിലെ പൊടിക്കാറ്റ് തിരമാല പോലെ അടിച്ചു വീശുമ്പോൾ ഞങ്ങൾ തലമുഴുവനും തുണി ഇട്ടു മറയ്ക്കുമായിരുന്നു. കൊടുംതണുപ്പിൽ എല്ലാവരും മൂടി പുതുച്ചു നിൽകുമ്പോൾ താൻ മാത്രം തന്റെ മുണ്ടു മാത്രംകൊണ്ടു പുതുച്ചു നിൽക്കേണ്ടി വന്നു, വാലിബൻ എന്റെ ജീവിതത്തിലെ ഒരു സിനിമ മാത്രമല്ല എന്റെ ജീവിതം കടന്നുപോയ ഒരു പുതുവഴികൂടിയാണ് മോഹൻലാൽ പറയുന്നു

ജയ്സൽ മേർ എന്ന പട്ടണം കേൾക്കുമ്പോൾ അവിടെ ഉള്ള പൊടിക്കാറ്റിന്റെ ഓർമകൾ വരും ശരിക്കും ഭയം അതാണ്. നൂറ്റാണ്ടുകൾ പഴക്കുമുള്ള ഒരു കോട്ട. ഇടുങ്ങിയ വഴികളും, വരാന്തകളുമാണ് ഉള്ളത്, അതിൽ വലുപ്പം കുറഞ്ഞ മുറികളും, കൂടെ അഭിനയിക്കുന്നത് രണ്ടായിരം പേര്, അവരിൽ കൂടുതലും  വിദേശികൾ, ശരിക്കും വേറെ ഏതോ ലോകത്തു ജീവിക്കുകയാണെന്നാണ് തോന്നിപ്പോയത്, താൻ ഒരുപാടു സിനിമകളിൽ പല ദേശത്തും സ്ഥലത്തും പോയിട്ടുണ്ട് എന്നാൽ ഇത് വലിയ ഒരു അനുഭവം

ഇതിൽ എനിക്ക് ഒരുതരം  വസ്ത്രം മാത്രമേ ഉള്ളൂ, അത് കുറെ ഉണ്ട്, അതിരാവിലെ തന്നെ ആ വേഷവും, മേക്കപ്പും, മുടിയും, മേക്കപ്പിനെ തന്നെ ഒരുപാട് സമയം വേണം, എന്റെ സുഹൃത്തുക്കൾ ആരും അവിടെ ഉണ്ടായില്ല, വാലിബൻ എന്ന കഥപാത്രം ജീവിച്ച അതെ സഥലത്തു ഞാനും ജീവിക്കുവായിരുന്നു, ശരിക്കും ഒരു ഒറ്റപ്പെടൽ ആയിരുന്നു മോഹൻലാൽ പറയുന്നു