ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി ‘അമ്മേ’ എന്ന് വിളിച്ചത് ചേച്ചിയെ!! സുകുമാരിയുടെ ഓര്‍മ്മകളില്‍ മോഹന്‍ലാല്‍

മലയാള സിനിമയുടെ അമ്മയായിരുന്നു അന്തരിച്ച നടി സുകുമാരി. മലയാള ചിത്രത്തിലെ ഏറ്റവും മികച്ച അമ്മ-മകന്‍ കോംമ്പിനേഷനിലെത്തിവരാണ് മോഹന്‍ലാലും സുകുമാരിയമ്മയും. ഇപ്പോഴിതാ സുകുമാരിയെ കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. സുകുമാരിയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ചാണ്…

മലയാള സിനിമയുടെ അമ്മയായിരുന്നു അന്തരിച്ച നടി സുകുമാരി. മലയാള ചിത്രത്തിലെ ഏറ്റവും മികച്ച അമ്മ-മകന്‍ കോംമ്പിനേഷനിലെത്തിവരാണ് മോഹന്‍ലാലും സുകുമാരിയമ്മയും. ഇപ്പോഴിതാ സുകുമാരിയെ കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.

സുകുമാരിയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ചാണ് ലാലേട്ടന്റെ വാക്കുകള്‍. സുകുമാരിയെ ആദ്യം കണ്ട നിമിഷം ഉന്നും ഓര്‍ക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. സ്‌ക്രീനിലെ തന്റെ ആദ്യത്തെ അമ്മയായിരുന്നു സുകുമാരി. തന്റെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലായിരുന്നു ഇരുവരും ഒന്നിച്ച് എത്തിയത്.

‘സഞ്ചാരി’യില്‍ എന്റെ അമ്മ വേഷമായിരുന്നു ചേച്ചിക്ക്. സിനിമയിലെ എന്റെ ആദ്യത്തെ അമ്മ. ക്യാമറക്കു മുന്നില്‍ നിന്ന് ഞാനാദ്യമായി ‘അമ്മേ’ എന്നു വിളിച്ചതു ചേച്ചിയെയാണ്. സഞ്ചാരിയില്‍ ഞാന്‍ വില്ലനായിരുന്നു, ചേച്ചിയുടെതും നെഗറ്റീവ് കഥാപാത്രമായിരുന്നു.

ചിത്രത്തിലെ സംഘട്ടനത്തില്‍ അപ്രതീക്ഷിതമായി എന്റെ കൈ കൊണ്ടാണ് ചേച്ചിയുടെ കഥാപാത്രം മരണപ്പെടുന്നത്. എന്റെ മടിയില്‍ കിടന്ന് അവര്‍ മരിക്കുന്ന ആ രംഗം ഇന്നും ഓര്‍മയില്‍ ഉണ്ട്. സഞ്ചാരിയിലെ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനായിരുന്നു. ഫൈറ്റ് ഷൂട്ട് ചെയ്യുന്ന ദിവസം ദേഹമാകെ ഭയങ്കര വേദനയായിരുന്നു.

അത് മനസ്സിലാക്കിയ ചേച്ചി തനിക്ക് ദേഹത്തു പുരട്ടാന്‍ എണ്ണയും കുഴമ്പുമൊക്കെ കൊണ്ടുവന്നിരുന്നെന്ന് ലാലേട്ടന്‍ ഓര്‍ക്കുന്നു. സഞ്ചാരിയില്‍ തുടങ്ങിയ ആ സൗഹൃദം തെളിഞ്ഞുകത്തുന്ന നിലവിളക്കുപോലെ പ്രകാശം പരത്തി അഭിനയത്തിന്റെ വഴിത്താരകളില്‍ എനിക്കൊപ്പമുണ്ടായിരുന്നു, മരണംവരെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്‌നേഹം നിറഞ്ഞ അമ്മയായും കുശുമ്പുള്ള അമ്മായിയമ്മയായും വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500-ലേറെ ചിത്രങ്ങളില്‍ നിറഞ്ഞാടിയ സുകുമാരിയമ്മ വിട പറഞ്ഞത് 2013 മാര്‍ച്ച് 26-നായിരുന്നു.