എന്തൊരു നല്ല പ്രതിമ… അലന്‍സിയര്‍ന് ഈ ‘പ്രതിഭ’ മതിയാകുമോ? രചന നാരായണന്‍കുട്ടി

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച് നടന്‍ അലന്‍സിയര്‍ പറഞ്ഞ വാക്കുകള്‍ ഏറെ വിവാദമായിരിക്കുകയാണ്. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍ക്കരുത്തുള്ള പ്രതിമ തരണമെന്നുമായിരുന്നു അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന.…

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച് നടന്‍ അലന്‍സിയര്‍ പറഞ്ഞ വാക്കുകള്‍ ഏറെ വിവാദമായിരിക്കുകയാണ്. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍ക്കരുത്തുള്ള പ്രതിമ തരണമെന്നുമായിരുന്നു അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന.

വിഷയത്തില്‍ നിരവധി പേരാണ് നിലപാട് വ്യക്തമാക്കി അലന്‍സിയറിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ നടി രചന നാരായണന്‍കുട്ടിയും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. നടന്‍ അലന്‍സിയറിനേയും ഭീമന്‍ രഘുവിനേയും പരിഹസിച്ചുകൊണ്ടാണ് രചന എത്തിയിരിക്കുന്നത്.

ഡിജി ആര്‍ട്‌സിന്റെ ഒരു കാര്‍ട്ടൂണ്‍ പങ്കുവച്ചായിരുന്നു രചനയുടെ പ്രതികരണം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രതിമയ്‌ക്കൊപ്പം ഭീമന്‍ രഘുവിന്റെ നില്‍പ്പിലുള്ള പ്രതിമയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ”എന്തൊരു നല്ല പ്രതിമ അല്ലേ. അയ്യോ, പ്രതിമ അല്ല പ്രതിഭ ഡിജി ആര്‍ട്‌സിന്റെ കലാപ്രതിഭയ്ക്ക് ആശംസകള്‍. അലന്‍സിയര്‍ ലെ ലോപ്പസിന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ!”- എന്നാണ് രചന കുറിച്ചത്.

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ ഭീമന്‍ രഘു എഴുന്നേറ്റു നിന്നിരുന്നു. മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിറ്റ് നേരം ഭീമന്‍ രഘു മുന്‍ നിരയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ താന്‍ അച്ഛനെ പോലെയാണ് കാണുന്നത്, ആ ആദരവാണ് അദ്ദേഹത്തിനോട് കാണിച്ചതെന്നുമായിരുന്നു രചനയുടെ വിശദീകരണം.