പ്രിയപ്പെട്ട ഗഫൂര്‍ക്കയുടെ വീട്ടിലെത്തി ദാസന്‍!!!

മലയാളികളുടെ പ്രിയനടനാണ് മാമുക്കോയ. അപ്രതീക്ഷിതമായിട്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് വിധി താരത്തിനെ തട്ടിയെടുത്തത്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു താരം. സംവിധായകന്‍ സത്യന്‍ അന്തിക്കാടും…

മലയാളികളുടെ പ്രിയനടനാണ് മാമുക്കോയ. അപ്രതീക്ഷിതമായിട്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് വിധി താരത്തിനെ തട്ടിയെടുത്തത്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു താരം. സംവിധായകന്‍ സത്യന്‍ അന്തിക്കാടും താരത്തിനൊപ്പമുണ്ടായിരുന്നു. കോഴിക്കോട്ട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മാമുക്കോയയുടെ വീട്ടിലേക്ക് മോഹന്‍ലാല്‍ എത്തിയത്.

മാമുക്കോയയും മോഹന്‍ലാലും തമ്മില്‍ നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു. മലയാളി ഹൃദയത്തിലേറ്റിയ കലാപാത്രങ്ങളാണ് നാടോടിക്കാറ്റിലെ ‘ഗഫൂര്‍ കാ ദോസ്ത്’. ഇരുവരും ഒന്നിച്ചുള്ള കോംമ്പിനേഷന്‍ സീനുകളെല്ലാം എപ്പോഴും പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ആരാധകരെ.

മാമുക്കോയ മരിച്ച സമയത്ത് മോഹന്‍ലാലിന് എത്താന്‍ കഴിഞ്ഞില്ലായിരുന്നു. എന്തായാലും മാമുവിന്റെ വീട്ടില്‍ പോകണമെന്ന് ലാല്‍ പറഞ്ഞിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ലാലിന്റെ സ്വകാര്യ സന്ദര്‍ശനമായിരുന്നു അത്. താന്‍ സാക്ഷിയായെന്നു മാത്രമെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

കോഴിക്കോട്ട് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അപ്പോള്‍ ലാല്‍ മാമുവിന്റെ വീട്ടില്‍ പോകണമെന്നു പറഞ്ഞു. മാമു മരിച്ചപ്പോള്‍ തനിക്ക് പോയി കാണാനായി. പക്ഷേ ലാലിന് വരാന്‍ കഴിഞ്ഞില്ല. അദ്ദേഹം അന്ന് വിദേശത്തായിരുന്നു. കോഴിക്കോട്ടു വന്നപ്പോള്‍ എന്തായാലും മാമുവിന്റെ വീട്ടില്‍ പോകണമെന്ന് ലാല്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചാണ് മാമുവിന്റെ വീട്ടില്‍ പോയത്.

തങ്ങളുടെ സിനിമാ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. ലാല്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായി. മാമുവിന്റെ വീട്ടിലേക്ക് ലാല്‍ ആദ്യമായാണ് പോകുന്നത്. മാമുവിന് കിട്ടിയ അംഗീകാരങ്ങളും സമ്മാനങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കിനിന്നു. മക്കളെയും ഭാര്യയെയും ആശ്വസിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.

സിനിമയുടെ ഗ്ലാമര്‍ ലോകം സ്വന്തം വീട്ടില്‍ കൊണ്ടുവരാത്ത ആളായിരുന്നു മാമുക്കോയ. വീട്ടുകാരെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടു പോവുകയോ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സിനിമാക്കാരെ കൊണ്ടുവരികയോ ചെയ്യാറില്ലായിരുന്നു. മറ്റേതൊരു ജോലിയെയും പോലെ തന്നെയാണ് അദ്ദേഹം സിനിമയെ കണ്ടിരുന്നതും.