ഭൂകമ്പം ശരിക്കും ഞെട്ടിച്ചു…!! ദുരന്തഭൂമിയായ ജപ്പാനില്‍ നിന്നും സുരക്ഷിതനായി തിരിച്ചെത്തി നടന്‍ ജൂനിയര്‍ എന്‍ടിആര്‍

പുതുവര്‍ഷത്തില്‍ ഭൂകമ്പവും സുനാമിയും ദുരന്തഭൂമിയാക്കി മാറ്റിയ ജപ്പാനില്‍ നിന്നും അത്ഭുതകരമായി തിരിച്ചെത്തി നടന്‍ ജൂനിയര്‍ എന്‍ടിആര്‍. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം പങ്കുവച്ചു. ഭൂകമ്പം ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്…

പുതുവര്‍ഷത്തില്‍ ഭൂകമ്പവും സുനാമിയും ദുരന്തഭൂമിയാക്കി മാറ്റിയ ജപ്പാനില്‍ നിന്നും അത്ഭുതകരമായി തിരിച്ചെത്തി നടന്‍ ജൂനിയര്‍ എന്‍ടിആര്‍. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം പങ്കുവച്ചു. ഭൂകമ്പം ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ജപ്പാന്‍ വിട്ടിരുന്നു.

‘ജപ്പാനില്‍ നിന്നും ഇന്ന് നാട്ടില്‍ തിരിച്ചെത്തി. ഭൂകമ്പം ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ച മുഴുവന്‍ അവിടെയുണ്ടായിരുന്നു. ദുരിത ബാധിതര്‍ക്കൊപ്പമാണ് എന്റെ ഹൃദയം. ദുരന്തത്തോട് ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്. വേഗത്തില്‍ കര കയറാവാനാവട്ടെ എന്നു പ്രതീക്ഷിക്കുന്നു. എപ്പോഴും ശക്തരായിരിക്കുക’ ജൂനിയര്‍ എന്‍ടിആര്‍ സോഷ്യലിടത്ത് കുറിച്ചു.

ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളോട് മാറി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച, ജപ്പാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവിന്റെ പടിഞ്ഞാറന്‍ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. തുടര്‍ന്ന് ഭൂകമ്പങ്ങളുടെ ഒരു നിര തന്നെ ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.