ആട് ജീവിതത്തിൽ നജീബായി എന്തുകൊണ്ട് ലാലേട്ടനെ തെരെഞ്ഞെടുത്തില്ല? മീരയുടെ ചോദ്യത്തിന് തക്ക മറുപടിയുമായി മോഹൻലാൽ 

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ആട് ജീവിതം, ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആണ്, കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ഇതിൽ പങ്കെടുക്കാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരനിരകൾ എത്തിയിരുന്നു,…

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ആട് ജീവിതം, ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആണ്, കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ഇതിൽ പങ്കെടുക്കാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരനിരകൾ എത്തിയിരുന്നു, ആ ഒരു ലോഞ്ചിൽ അവതാരക മീര മോഹൻലാലിനോട് ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ലാലേട്ടാ ഞാൻ ഒരു പേർസണൽ ആയി ചോദ്യം ചോദിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു മീരയുടെ ചോദ്യം

ബ്ലെസി സാർ ലാലേട്ടനെ തന്മാത്രയിൽ നഗ്നനായി കൊണ്ടുവന്നു, ഭ്രമരത്തിൽ തലകുത്തി നിറുത്തി, അങ്ങനെ ഒരുപാട് കഷ്ടപാടുകളിൽ ലാലേട്ടനെ കടത്തിവിട്ടിട്ടുണ്ട്. എന്ന് മീര പറയുമ്പോൾ മോഹൻലാൽ പറയുന്നു ഇവരെ വെച്ച് നോക്കുമ്പോൾ എനിക്കതൊന്നും ഒരു കഷ്ടപാടായി തോന്നിയിരുന്നില്ല, എന്നാൽ വീണ്ടും മീര ചോദിച്ചു എന്താണ് ലാലേട്ടനെ നജീബായിആടുജീവിതത്തിൽ തെരെഞ്ഞെടുത്തില്ല

മീരയുടെ ഈ ചോദ്യത്തിന് മോഹൻലാൽ തക്ക മറുപടിയും കൊടുത്തു, എന്തിനാണ് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്, ഞാൻ മര്യാദക്ക് ജീവിച്ചു പൊക്കോട്ടെ, ഏറ്റവും നല്ല ആളെ തന്നെയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്, വളരെ നന്നയിട്ടല്ലേ ചെയ്യ്തത്, പിന്നെ എന്നെങ്കിലും ബ്ലെസി ഇനിയും നമ്മൾക്ക് പണിതരും മോഹൻലാലിന്റെ മറുപടികേട്ട് കയ്യടിച്ചു സദസ്സിലുള്ളവർ