ബ്ലെസ്സി സാർ  ആ കഥാപാത്രത്തെ അഭിനയിച്ചു കാണിച്ചപ്പോൾ പെണ്ണായ എനിക്ക് ശരിക്കും നാണം വന്നു കാരണം പറഞ്ഞു, അമല പോൾ 

ബ്ലെസി, പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തിലെ നായിക ആയി എത്തുന്ന നടിയാണ് അമല പോൾ, ഇപ്പോൾ താരം സംവിധായകൻ ബ്ലെസിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയമായിരിക്കുന്നത്, ബ്ലെസി സാർ ഒരു സംവിധായകൻ…

ബ്ലെസി, പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തിലെ നായിക ആയി എത്തുന്ന നടിയാണ് അമല പോൾ, ഇപ്പോൾ താരം സംവിധായകൻ ബ്ലെസിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയമായിരിക്കുന്നത്, ബ്ലെസി സാർ ഒരു സംവിധായകൻ മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയാണ്. കാരണം ആടുജീവിതത്തിൽ തന്റെ കഥപാത്രമായ സൈനുവിന് അദ്ദേഹം അഭിനയിച്ചു കാണിച്ചു തന്നപ്പോൾ താൻ ശരിക്കും അത്ഭുതപ്പെട്ടു, ഒരു കഥപാത്രത്തെ കുറിച്ച് പറയുമ്പോൾ അദ്ദേഹം തിരക്കഥയിൽ ഇല്ലാത്തതുപോലെയുള്ള അഭിനയം കാഴ്ചവെക്കും

അദ്ദേഹം ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തരുമ്പോൾ അതിന്റെ ബാക്ഗ്രൗണ്ട് വരെ പറഞ്ഞു തരും, കൂടാതെ അഭിനയിച്ചു കാണിക്കുകയും ചെയ്യ്തു, ഇപ്പോൾ ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമ്മൾക്ക് മനസിലാക്കാം, ഒരു ആണെന്ന നിലയിൽ അദ്ദേഹത്തിന് അത് സാധിക്കും, എന്നാൽ ചിത്രത്തിലെ എന്റെ കഥപാത്രമായ സൈനുവിനെ അഭിനയിച്ചു കാണിച്ചു തന്നപ്പോൾ ശരിക്കും ഞാൻ നാണം കെട്ടുപോയി

ഞാനൊരു പെണ്ണ് ആണോ, ഇത് കണ്ടില്ലേ ഈ മനുഷ്യൻ കാണിച്ചു തന്നത് എന്നൊക്ക കാരണം അത്ര ഫ്ലക്സിബിൾ ആയിട്ടാണ് അദ്ദേഹം അഭിനയിച്ചു കാണിച്ചത്, ഒരു പെണ്ണിന് ഉണ്ടാകുന്ന നാണം പോലും അദ്ദേഹം കാണിച്ചു തന്നു ശരിക്കും ഞാൻ എന്ന പെണ്ണ് നാണം കെട്ടു അമല പറയുന്നു