അഞ്ചുപേരുള്ള സിനിമ എന്ന് പറഞ്ഞപ്പോൾ ശരിക്കും അത്ഭുതവും ആശ്ചര്യവും തോന്നി,മണികണ്ഠൻ ആചാരി 

ഈ വര്ഷത്തെ മികച്ച സിനിമകളിൽ 50 കോടിക്ക് മുകളിൽ കയറിയ രണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ മണികണ്ഠൻ ആചാരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധേയമാകുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സിദ്ധാർഥ് ഭരതൻ…

ഈ വര്ഷത്തെ മികച്ച സിനിമകളിൽ 50 കോടിക്ക് മുകളിൽ കയറിയ രണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ മണികണ്ഠൻ ആചാരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധേയമാകുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സിദ്ധാർഥ് ഭരതൻ ,അർജുൻ അശോകൻ, അമാൽഡ ലിസ്,മണികണ്ഠൻ ആചാരി എന്നിവരാണ് അഭിനയിച്ചത്, ഇങ്ങനെ അഞ്ച് പേരുള്ള സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് അത്ഭുതവും ,ആചര്യവും തോന്നി എന്നാണ് മണികണ്‌ഠൻ പറയുന്നത്.

ചിത്രത്തിൽ തന്റെ 15 മിനിറ്റ് മാത്രം സ്ക്രീൻ സ്പേസുള്ള തന്റെ സീൻ മാത്രം മൂന്ന് ദിവസമെടുത്തു ഷൂട്ട് ചെയ്യാൻ  മണികണ്ഠൻ പറയുന്നു, അഞ്ചുപേർ മാത്രമുള്ള സിനിമ എന്ന് പറയുന്നത് വളരെ അത്ഭുതം തോന്നിയിരുന്നു, സിനിമ കാണുന്നിടം വരെ ടെൻഷൻ ആയിരുന്നു മണികണ്ഠൻ പറയുന്നു.

എന്റെ ഒരു സീൻ തന്നെ ഒരുപാട് സമയമെടുത്തു ചിത്രീകരിക്കാൻ, ഇത് ചിത്രീകരിക്കുന്നത് കാട്ടിൽ ആണല്ലോ അപ്പോൾ അവിടുത്ത കാറ്റ് നോക്കണം, ലൈറ്റ്  നോക്കണം, പിന്നെ അവിട പുക ഇട്ടാൽ അതവിടെ തന്നെ തങ്ങിനിൽക്കണം, അതിനൊക്കെ കുറെ സമയമെടുത്ത് മണികണ്ഠൻ പറയുന്നു