ഭീമമായ ചികിത്സാചെലവില്‍ കുടുംബം പകച്ചു!! എല്ലാ മാസവും മുടങ്ങാതെ പണമയച്ച് സൂപ്പര്‍ സ്റ്റാറാക്കിയ നിര്‍മ്മാതാവിനെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍

മലയാളത്തില്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മ്മാതാവ്പി.കെ.ആര്‍. പിള്ള വിടപറഞ്ഞിരിക്കുകയാണ്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി സിനിമകള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പി കെ ആര്‍ പിള്ള ഒരുക്കിയതാണ്.…

മലയാളത്തില്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മ്മാതാവ്പി.കെ.ആര്‍. പിള്ള വിടപറഞ്ഞിരിക്കുകയാണ്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി സിനിമകള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പി കെ ആര്‍ പിള്ള ഒരുക്കിയതാണ്. 18 വര്‍ഷത്തിനിടെ 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

12 വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്റെ ബിസിനസ് തകര്‍ന്നതും തൃശൂരിലേക്ക് താമസമാക്കിയിരുന്നു. അവസാന നാളുകളില്‍ മരുന്നിനും ഭക്ഷണത്തിനും നിവര്‍ത്തിയില്ലാതെ ജീവിതം തള്ളിനീക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അവസാനകാലത്ത് അദ്ദേഹം മറവിരോഗത്തിന് ചികിത്സയിലായിരുന്നു. ഭീമമായ ചികിത്സാച്ചെലവു വഹിക്കേണ്ടി വന്നപ്പോള്‍ സഹായവുമായി എത്തിയത്
അദ്ദേഹത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു.

ബിസിനസ് തകര്‍ന്നെങ്കിലും ചികിത്സാ ചെലവിനായിരുന്നു അദ്ദേഹത്തിന്റെ കുടുംബം പ്രയാസപ്പെട്ടത്. എല്ലാ മാസവും ചികിത്സക്കായി ഭീമമായ തുകക്കായി വേണ്ടി പ്രയാസപ്പെടുന്നതറിഞ്ഞ മോഹന്‍ലാല്‍ അദ്ദേഹത്തിന് സഹായവുമായി എത്തി. എല്ലാ മാസവും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ചെലവിനുമുള്ള തുക മുടങ്ങാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിച്ചിരുന്നു. എണ്‍പതുകളില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ ഒരുക്കിയത് പി.കെ.ആര്‍.പിള്ളയാണ്.

നാല് വര്‍ഷം മുമ്പ് നിര്‍മാതാവ് സജി നന്ത്യാട്ട് വഴിയാണ് പി.കെ.ആര്‍. പിള്ളയുടെ ജീവിതാവസ്ഥ പുറംലോകം അറിഞ്ഞത്. ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പി.കെ.ആര്‍. പിളളയ്ക്ക്. ഒപ്പം നിന്നവര്‍ അവയെല്ലാം തന്ത്രപൂര്‍വം കൈവശപ്പെടുത്തിയതോടെയാണ് എല്ലാം നഷ്ടമായത്. ആറുകോടിയിലധികം രൂപ വിലമതിക്കുന്ന വീട് വെറും 70 ലക്ഷത്തിനു വിറ്റെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇളയ മകളുടെ വിവാഹം നടത്താന്‍ സഹായം തേടി അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചിരുന്നു. അതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വീണ്ടും വാര്‍ത്തയായത്. അദ്ദേഹത്തിന്റെ മകന്‍ സിദ്ധു ആര്‍.പിള്ള ദുരൂഹസാഹചര്യത്തില്‍ ഗോവയില്‍ വച്ചു മരിച്ചിരുന്നു. ദുല്‍ഖര്‍ ചിത്രം സെക്കന്‍ഡ് ഷോയില്‍ സിദ്ധു അഭിനയിച്ചിരുന്നു. നടന്‍ എ നിലയില്‍ മകന്‍ സജീവമാകുന്നതിനിടെയായിരുന്നു ആ അപകടം. മകന്റെ മരണവും പിള്ളയുടെ കുടുംബത്തെ തളര്‍ത്തി. സിദ്ധാര്‍ത്ഥിന്റെ മരണം പിള്ള മുറിയില്‍ നിന്നിറങ്ങാതെയായി.