നൂറാമത്തെ ചിത്രം നൂറ് കോടിയില്‍!! ആര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യത്തിന്റെ നിറവില്‍ ചാക്കോച്ചന്‍

നൂറ് കോടി ക്ലബിലെത്തി മലയാള സിനിമയുടെ ചരിത്രം തിരുത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018. തിയ്യേറ്ററിലെത്തി 10 ദിവസം കൊണ്ട് 100 കോടി കലക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ക്ക് വേഗത്തില്‍ 100…

നൂറ് കോടി ക്ലബിലെത്തി മലയാള സിനിമയുടെ ചരിത്രം തിരുത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018. തിയ്യേറ്ററിലെത്തി 10 ദിവസം കൊണ്ട് 100 കോടി കലക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ക്ക് വേഗത്തില്‍ 100 കോടി നേടിയ ചിത്രമാണ് 2018. അതിനൊപ്പം തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്റെ കരിയറിലെയും റെക്കോര്‍ഡ് ചിത്രമായിരിക്കുകയാണ് 2018.

ചാക്കോച്ചന്റെ കരിയറിലെ 100ാമത്തെ ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. മറ്റാര്‍ക്കും സ്വന്തമാക്കാന്‍ ആകാത്ത നേട്ടത്തിലാണ് ചാക്കോച്ചന്‍. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു നേട്ടം താരത്തിന് ലഭിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം’അനിയത്തിപ്രാവ്’ ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് എന്ന 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഏറെക്കാലം ചോക്ലേറ്റ് ഹീറോയായിരുന്ന ചാക്കോച്ചന്റെ വലിയ മേക്കോവറാണ് ഓര്‍ഡിനറിയ്ക്ക് ശേഷം കണ്ടത്. എല്ലാതരം റോളുകളും തനിക്ക് സ്യൂട്ടാകുമെന്ന് ചാക്കോച്ചന്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു

തിയ്യേറ്ററില്‍ പത്തു ദിവസം കൊണ്ട് ജനപ്രളയം തീര്‍ത്താണ് ‘2018’ നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഷാജി എന്ന കഥാപാത്രമായാണ് എത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. നിരവധി പേരാണ് ചാക്കോച്ചന് ആശംസകളും സ്‌നേഹവും അറിയിക്കുന്നത്.