വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദിയെന്ന് പ്രകാശ്‌രാജ്!

ഉപതെരഞ്ഞെടുപ്പിൽ കർണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കർണാടക ജനതക്ക് നന്ദി, രാജാവ് നഗ്‌നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രകാശ് രാജ് കർണാടകയ്ക്ക് നന്ദി പറഞ്ഞത്.…

ഉപതെരഞ്ഞെടുപ്പിൽ കർണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കർണാടക ജനതക്ക് നന്ദി, രാജാവ് നഗ്‌നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രകാശ് രാജ് കർണാടകയ്ക്ക് നന്ദി പറഞ്ഞത്.

ബി.ജെ.പി പതാകകൾ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരിഞ്ഞു നടക്കുന്നതുമായ ചിത്രവും പ്രകാശ് രാജ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വാഹനത്തിന്റെ പുറകിൽ ‘ടാറ്റ ബൈ’ എന്ന് എഴുതിയതും കാണാം.താരത്തിന്റെ ട്വിറ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. കന്നടയിലും ഇംഗ്ലീഷിലുമായിരുന്നു പ്രകാശ് രാജിന്റെ ട്വിറ്റ്

ബെംഗളൂരു ശാന്തിനഗറിലെ സെൻറ് ജോസഫ്‌സ് സ്‌കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്. താൻ വർഗീയ രാഷ്ട്രീയത്തിനെതിരെയാണെന്നും കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണ് ഇതെന്നും സമാധാനത്തിൻറെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യണമെന്നുംവോട്ട് രേഖപ്പെടുത്തിയ ശേഷം പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കർണാടകയിൽ ആകെയുള്ള 224 സീറ്റിൽ 135 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി 66ലേക്ക് ഒതുങ്ങിയിരുന്നു.