സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനും!! പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളുമായി മോഹന്‍ലാല്‍

അന്തരിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് താരം പ്രിയ സുഹൃത്തിന്റെ വിയോഗ ദു:ഖം പങ്കുവച്ചത്. മലയാളത്തിലെ നിരവധി ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍.…

അന്തരിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് താരം പ്രിയ സുഹൃത്തിന്റെ വിയോഗ ദു:ഖം പങ്കുവച്ചത്. മലയാളത്തിലെ നിരവധി ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍.

പ്രിയപ്പെട്ട ഗാന്ധിമതി ബാലന്‍ ഓര്‍മ്മയായി. തൂവാനത്തുമ്പികള്‍ അടക്കം ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച എന്റെ പ്രിയ സഹോദരന്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്രയെത്ര ചിത്രങ്ങള്‍ക്കുപിന്നില്‍ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗാന്ധിമതി ബാലന്റെ വേര്‍പാട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം, ബാലചന്ദ്ര മേനോന്‍, ജെ. ശശികുമാര്‍, വേണു നാഗവല്ലി, പത്മരാജന്‍, ജോഷി ചിത്രങ്ങളുടെ നിര്‍മാതാവ് ബാലനായിരുന്നു. ആദാമിന്റെ വാലിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയ കെ.ജി.ജോര്‍ജ് ചിത്രങ്ങള്‍, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ് എന്നിവയെല്ലാം ബാലന്റെ കൈയ്യൊപ്പുള്ള ചിത്രങ്ങളായിരുന്നു.