മാത്യു തോമസിന്റെ ‘കപ്പ്’ന്റെ ടീസര്‍ പുറത്തുവിട്ട് ജയസൂര്യ!!

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന പുത്തന്‍ ചിത്രമായ ‘കപ്പ്’ന്റെ ടീസര്‍ പുറത്ത്. നടന്‍ ജയസൂര്യയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും ആണ്…

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന പുത്തന്‍ ചിത്രമായ ‘കപ്പ്’ന്റെ ടീസര്‍ പുറത്ത്. നടന്‍ ജയസൂര്യയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സഞ്ജു വി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാഡ്മിന്റണ്‍ കളിയില്‍ കപ്പ് നേടണമെന്ന മാത്യുവിന്റെ കഥാപാത്രത്തിന്റെ ആഗ്രഹവും ഇതിനിടയിലെ മനോഹരമായ പ്രണയവുമാണ് ചിത്രത്തിന്റെ കഥ. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്.


ബേസിലും നമിത പ്രമോദും, കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നുണ്ട്. ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്ബില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഷാന്‍ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്.
അഖിലേഷ് ലതാ രാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗുരു സോമസുന്ദരമാണ് മാത്യുവിന്റെ അച്ഛനായി എത്തുന്നത്.

ചിത്രത്തിന്റെ ക്യാമറ : നിഖില്‍ എസ് പ്രവീണ്‍, എഡിറ്റര്‍ : റെക്‌സണ്‍ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നന്ദു പൊതുവാള്‍, ആര്‍ട്ട് ഡയറക്ടര്‍ : ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യു ഡിസൈനര്‍ : നിസാര്‍ റഹ്‌മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : മുകേഷ് വിഷ്ണു ്യു രഞ്ജിത്ത് മോഹന്‍, സൗണ്ട് ഡിസൈനര്‍ : കരുണ്‍ പ്രസാദ്, ഫൈനല്‍ മിക്‌സ് : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍, വി എഫ് എക്‌സ് : ജോര്‍ജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ : തന്‍സില്‍ ബഷീര്‍, സൗണ്ട് എഞ്ചിനീയര്‍ : അനീഷ് ഗംഗാദരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടര്‍ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്സ് : അരുണ്‍ രാജ് ്യു ശരത് അമ്ബാട്ട് ്യു അരുണ്‍ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനര്‍ : മനോജ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : വിനു കൃഷ്ണന്‍, പിആര്‍ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് : സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍ : ഇലുമിനാര്‍ട്ടിസ്റ്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.