മോഹന്‍ലാലിന്റെ ‘നേര്’ പാക്കപ്പായി!!!

മലയാളത്തിലെ ഹിറ്റ് മേക്കര്‍ ജീത്തു ജോസഫും താരരാജാവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്’. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘നേര്’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിങ്ങം 1നാണ് ചിത്രം ആരംഭിച്ചത്. കഴിഞ്ഞ ദിവസം (ഒക്ടോബര്‍…

മലയാളത്തിലെ ഹിറ്റ് മേക്കര്‍ ജീത്തു ജോസഫും താരരാജാവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്’. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘നേര്’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിങ്ങം 1നാണ് ചിത്രം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം (ഒക്ടോബര്‍ 5ന്) ടീം ചിത്രീകരണം പൂര്‍ത്തിയാക്കി. ‘എല്‍2ഇ – എംപുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാലിന് ഡല്‍ഹിയിലേക്ക് പോകേണ്ടതിനാല്‍, ലാലേട്ടന്റെ ഭാഗങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

നേരിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കും. വലിയ ാരനിരയാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. വക്കീല്‍ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

നിയമ പുസ്തകങ്ങള്‍ക്ക് നടുവില്‍ കണ്ണട ധരിച്ച് ഇരിക്കുന്ന മോഹന്‍ലാലിനെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. വക്കീല്‍ കുപ്പായം അണിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോകള്‍ പുറകിലുമുണ്ടായിരുന്നു. അധിപന്‍, ജനകന്‍, ഹലോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്.

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരും