‘ലവ് ഫ്രം ബംഗ്ലാദേശ്’, ‘ലവ് ഫ്രം പാകിസ്ഥാന്‍’ – താര രാജാവിന്റെ സ്‌റ്റൈലിഷ് ലുക്ക്

മലയാളത്തിന്റെ സ്വകാര്യ അഭിമാനമാണ് നടന്‍ മോഹന്‍ലാല്‍. താരം പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താടി നീട്ടിവളര്‍ത്തി സ്‌റ്റൈലിഷ് തൊപ്പിയും സണ്‍ ഗ്ലാസും വച്ചുള്ള താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍…

mohanlal barroz look

മലയാളത്തിന്റെ സ്വകാര്യ അഭിമാനമാണ് നടന്‍ മോഹന്‍ലാല്‍. താരം പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താടി നീട്ടിവളര്‍ത്തി സ്‌റ്റൈലിഷ് തൊപ്പിയും സണ്‍ ഗ്ലാസും വച്ചുള്ള താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഈ ചിത്രം മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CbCFWsMvtYs/?utm_source=ig_embed&ig_rid=fda12704-3910-4c3f-a68f-22163156066f

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. ‘അഴിഞ്ഞാടുകയാണ്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘ലവ് ഫ്രം ബംഗ്ലാദേശ്’, ‘ലവ് ഫ്രം പാകിസ്ഥാന്‍’ എന്നിങ്ങനെ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ചിത്രത്തിന് കമന്റുകളിടുന്നുണ്ട്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകന്‍.

https://www.instagram.com/p/CazZS-ivJdi/?utm_source=ig_embed&ig_rid=813fdde7-c30c-4361-a0d1-33f533212091

”ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാര്‍ തീരദേശ മിത്ത്.’ബറോസ്സ് – ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോള്‍ ഇത് സിനിമയാക്കിയാല്‍ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളില്‍ പിറന്നത്,” മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചതിങ്ങനെയായിരുന്നു.