‘നേര്’ ഈ സിനിമ കാണണം, കാര്യമുണ്ട് ‘ ; പ്രതികരിച്ച് സോഷ്യൽ മീഡിയ 

ഇന്നലെയാണ് മോഹൻ ലാൽ നായകൻ ആയെത്തിയ നേര് എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം ആരംഭിച്ച് തുടങ്ങിയത്. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുക്കിയ ചിത്രമാണ് നേര്. ഈ വര്‍ഷത്തെ ക്രിസ്തുമസ്…

ഇന്നലെയാണ് മോഹൻ ലാൽ നായകൻ ആയെത്തിയ നേര് എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം ആരംഭിച്ച് തുടങ്ങിയത്. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുക്കിയ ചിത്രമാണ് നേര്. ഈ വര്‍ഷത്തെ ക്രിസ്തുമസ് ലക്ഷ്യമാക്കി തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും  ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ നേര് കണ്ടവര്‍ പോസ്റ്റീവ് റിവ്യൂവുമായി എത്തിയതോടെ തിയറ്ററുകളിലും തിരക്കോട് തിരക്കായി. അതേസമയം മോഹന്‍ലാല്‍ ആരാധകരുടെ ഗ്രൂപ്പില്‍ സിനിമയെ കുറിച്ചുള്ള നിരവധി പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഈ സിനിമ കാണേണ്ട ആവശ്യകത എന്താണെന്ന് അടക്കം ചൂണ്ടി കാണിച്ചുള്ള കമന്റുകളാണ് ഇതിൽ ഏറെയും. ഇന്ന് വരെ വന്നിട്ടുള്ളത്തില്‍ യഥാര്‍ത്ഥ കോടതി നടപടികളോട് ഏറ്റവും നീതി പുലര്‍ത്തിയ കമേര്‍ഷ്യല്‍ സിനിമ. ഓരോ പ്രൊസീജ്യറും ആക്ടും സെക്ഷനും വെച്ച് കൃത്യമായി പ്രേക്ഷകന് മനസ്സിലാകും വിധത്തില്‍ പറഞ്ഞു പോകുന്നു. ചീഫ് എക്‌സാമിനേഷനും ക്രോസ് വിസ്താരവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാകാത്ത വിധത്തിലുള്ള സിനിമകള്‍ ഇവിടെ ഹിറ്റ് ആയിട്ടുണ്ടെങ്കിലും സിനിമയ്ക്ക് വേണ്ടി അനാവശ്യമായ ഡ്രാമ കുത്തിക്കയറ്റി കോടതി രംഗങ്ങള്‍ മോശമാകാതെ നല്ല വൃത്തിയായി തന്നെ എടുത്തു വെച്ചിട്ടുണ്ട് ജീത്തു ജോസഫ്.

അഭിഭാഷക കൂടിയായ എഴുത്തുകാരി ശാന്തിയും അഭിനന്ദനങ്ങളര്‍ഹിക്കുന്നുണ്ട്. വളരെ എന്‍ഗേജിങ് ആയിട്ടുള്ള തിരക്കഥയും മേക്കിങ്ങുമാണ് സിനിമയുടേത്. ക്ലൈമാക്‌സ് രംഗങ്ങളിലെ നരേഷന്‍ സ്‌റ്റൈലിലുള്ള ആര്‍ഗ്യുമെന്റ് മോഹന്‍ലാല്‍ ഗംഭീരമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമ. സിനിമ കാണുന്ന ആളുകളെ നിങ്ങള്‍ നിര്‍മാതാക്കള്‍ വില കുറച്ചു കാണുകയാണ്. നല്ല സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണ് അവര്‍ മിമിക്രി കണ്ടു കയ്യടിക്കുന്നത്. അത് കണ്ടു നിങ്ങള്‍ തീരുമാനിക്കുന്നു നിലവാരം കുറഞ്ഞതേ അവര്‍ക്കു വേണ്ടു എന്ന്. അതല്ല സത്യം. അവര്‍ക്കു നല്ല സിനിമകള്‍ കൊടുത്ത സംവിധായകരും അവരില്‍ പ്രതീക്ഷ അര്‍പ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകള്‍ എടുത്ത്. അതുകൊണ്ടാണ് അവര്‍ മിമിക്രിക്ക് കയ്യടിക്കുന്നത്. മനസ്സിലായോ? നല്ല ചിത്രങ്ങളിലേക്ക് അവര്‍ തീര്‍ച്ചയായും മടങ്ങി വരും.’ അതേ, തിരിച്ചു വന്നു കഴിഞ്ഞു. നായകന്‍ അല്ല തിരക്കഥ ആണ് സിനിമയുടെ നട്ടെല്ല്. കുറേ നാളുകള്‍ക്കു ശേഷമാണ് ഒരു മോഹന്‍ലാല്‍ സിനിമ കണ്ടു നിറഞ്ഞ കയ്യടിയുമായി ഇറങ്ങുന്നത്. അനശ്വര രാജന്‍, മോഹന്‍ലാല്‍, സിദ്ധിഖ് പിന്നെ സിനിമയുടെ ബിജിഎം അത് ഇങ്ങനെ കാതില്‍ കിടന്നു മുഴങ്ങുക ആണ്. എറണാകുളം കവിതയിലേക്ക് കയറാനായി നീണ്ട് നിവര്‍ന്നു കാത്തു കിടക്കുന്ന വണ്ടികള്‍. തൊട്ടടുത്തുള്ള ഷേണായിസ് തീയേറ്ററിലും ഇതുപോലൊക്കെ കാണാം. ഇന്ന് മുതല്‍ ഒരു മോഹന്‍ലാല്‍ സിനിമക്ക് ഇതുപോലെ കാണാന്‍ സാധിക്കും. എല്ലാവരും ഈ സിനിമ തീയേറ്ററില്‍ തന്നെ കാണാന്‍ ശ്രമിക്കുക. ഈ സിനിമയ്‌ക്കൊരു തീയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് ഉണ്ട്. നിറഞ്ഞ കയ്യടികള്‍ക്കൊപ്പം ഇരുന്നു കാണാം ഈ സിനിമ.

ഇന്നിന്റെ പെണ്ണ് ‘നേര്’ വിളിച്ചു പറയുമ്പോള്‍… ഇന്നിന്റെ പെണ്ണിന്റെ ആത്മധൈര്യത്തെയും തനിക്കെതിരെ നടന്ന ആക്രമണത്തെയും കുറിച്ച് തുറന്നു പറയാനുള്ള ആറ്റിറ്റിയൂഡിനെയും അഭിനന്ദിക്കുന്ന ആ ഡയലോഗ് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ തിയറ്ററില്‍ ആകെ കൈയ്യടി. എന്നാല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഇതൊരു സിനിമയാണെന്ന് വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തിന്റെ അനശ്വര നടനായ മോഹന്‍ലാല്‍ ഇന്നിന്റെ പെണ്ണിന്റെ ആത്മധൈര്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ കൈയ്യടിക്കും, ഫാന്‍സ് കൂട്ടങ്ങള്‍ ആര്‍പ്പു വിളിക്കും, മാധ്യമങ്ങള്‍ രോമാഞ്ചിഫിക്കേഷന്‍ ക്യാപ്ഷന്‍ കൊടുത്ത് പ്രേക്ഷകരെ കോരിത്തരിപ്പിക്കും. പടം നല്ലതാകുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ആണും പെണ്ണും ഒരുപോലെ ലാലേട്ടന് ജയ് വിളിക്കും. സിനിമയെ പുകഴ്ത്തും. ‘നേരി’ല്‍ അനശ്വര രാജന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കണ്ണുകളില്‍ വേദനയുടെ അടങ്ങാത്ത ‘തീ’ ഉണ്ട്. എത്രയൊക്കെ ആക്രമിച്ചാലും ഞാന്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മനസ്സില്‍ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന അടങ്ങാത്ത ‘തീ’. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സിലെ ആ രംഗമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മുലപ്പാല്‍ കൊടുത്തു വളര്‍ത്തിയ സ്വന്തം അമ്മയെ പോലും മോശക്കാരിയാക്കി വൈറല്‍ വീഡിയോയിലൂടെ കാശുണ്ടാക്കുന്ന പാപ്പരാസി കൂട്ടങ്ങള്‍ തീര്‍ച്ചയായും ‘നേര് കാണണം. ഇന്നിന്റെ കാലത്തെ നേര് വിളിച്ചു പറയുന്ന പെണ്ണുങ്ങള്‍ക്കുള്ള ലാലേട്ടന്റെയും ജീത്തു ജോസഫിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ട്രീബൂട്ട് ആണ് ഈ ചിത്രം.. എന്ന് തുടങ്ങി മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് നിരവധി എഴുത്തുകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയര്‍ന്ന് വരുന്നത്.