നേര് കൊണ്ട് ഹാപ്പി, വാലിബൻ വരുന്നതിൽ ഡബിൾ ഹാപ്പി; ലാലേട്ടൻ ആരാധകരുടെ സന്തോഷം കൂട്ടുന്ന പുതിയ വാർത്ത പുറത്ത്

നേരിന്റെ മഹാവിജയം, ഇനി മലൈക്കോട്ടെ വാലിബന്റെ രാജകീയ വരവ്…. മോ​ഹൻലാൽ ആരാധകർ വലിയ ആഘോഷത്തിലാണ്. ആ സന്തോഷം ഇരട്ടിക്കുന്ന ഒരു റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. . മോഹൻലാലിനെ നായകനാക്കി ബ്ലസിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ…

നേരിന്റെ മഹാവിജയം, ഇനി മലൈക്കോട്ടെ വാലിബന്റെ രാജകീയ വരവ്…. മോ​ഹൻലാൽ ആരാധകർ വലിയ ആഘോഷത്തിലാണ്. ആ സന്തോഷം ഇരട്ടിക്കുന്ന ഒരു റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. . മോഹൻലാലിനെ നായകനാക്കി ബ്ലസിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആലോചനകൾ നടക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. ഭ്രമരവും തന്മാത്രയും പ്രണയവും പോലെ മോഹൻലാലിലെ നടനെ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് ബ്ലസി.

ബ്ലസിയുടെ പുതിയ ഒരു ചിത്രത്തിൽ മോഹൻലാൽ നായകനായേക്കും എന്ന് നിർമാതാവ് പി കെ സജീവ് അഭിമുഖത്തിൽ പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതോടെ വലിയ പ്രതീക്ഷയിൽ ഔദ്യോഗിക പ്രഖ്യാപനത്തായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, ആഗോളതലത്തിൽ മോഹൻലാലിന്റെ നേര് 84 കോടി രൂപയിൽ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. തുടക്കത്തിൽ ആത്മവിശ്വാസമില്ലാത്ത നായകനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. രണ്ടും കൽപ്പിച്ച് മോഹൻലാൽ വേറിട്ട കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ ബ്ലസിയെ പോലെ കലാമൂല്യത്തിനും പ്രധാന്യം നൽകുന്ന സംവിധായകരും സമീപിച്ചാൽ മികച്ച ചിത്രങ്ങൾ മലയാളത്തിന് ലഭിക്കുന്നാണ് ആരാധകർ വിശ്വസിക്കുന്നത്.