തിലകനുമായി പിണങ്ങാൻ ഉണ്ടായ കാരണത്തെ കുറിച്ച് കെപിഎസി ലളിത

മലയാള സിനിമയിലെ കർക്കശക്കാരനായ നടമാരിൽ ഒരാൾ ആയിരുന്നു തിലകൻ. തന്റെ അഭിപ്രായം തുറന്നു പറയുന്നതിൽ ആരെയും പേടി ഇല്ലാത്ത താരം പലപ്പോഴും പല കാര്യങ്ങളും തുറന്നു പറഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ഇതിന്റെ പേരിൽ…

മലയാള സിനിമയിലെ കർക്കശക്കാരനായ നടമാരിൽ ഒരാൾ ആയിരുന്നു തിലകൻ. തന്റെ അഭിപ്രായം തുറന്നു പറയുന്നതിൽ ആരെയും പേടി ഇല്ലാത്ത താരം പലപ്പോഴും പല കാര്യങ്ങളും തുറന്നു പറഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ഇതിന്റെ പേരിൽ തിലകനു സിനിമയിൽ വിലക്ക് വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ എന്തൊക്കെ സംഭവിച്ചാലും തന്റെ നിലപാടുകളിൽ താൻ ഉറച്ച് നിൽക്കുമെന്നു തിലകനും തെളിയിച്ചിട്ടുണ്ട്. അതെ സമയം തിലകൻ മോഹൻലാലുമായും കെപിഎസി ലളിതയുമായും ഉണ്ടായ വഴക്കുകളും പ്രശ്നങ്ങളും സിനിമ മേഖലയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കെപിഎസി ലളിതയുമായുള്ള പ്രശ്നത്തിന്റെ കാരണം എന്താണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കെപിഎസി ലളിത തിലകനുമായുള്ള പ്രശ്നത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിൽ തിലകനെ കുറിച്ച് സംസാരിക്കേ ആണ് കെപിഎസി ലളിത ഈ വിഷയത്തെ കുറിച്ഛ് പറഞ്ഞത്. കെപിഎസി ലളിത അന്ന് പറഞ്ഞത് ഇങ്ങനെ, തിലകനുമായി കുറെ സിനിമകൾ താൻ ചെയ്തിട്ടുണ്ട്. എന്നാൽ തിലകൻ ചേട്ടനൊപ്പം താൻ അഭിനയിക്കാനിരുന്ന ഒരു ചിത്രം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് തെറ്റി പോയി. എന്നാൽ ഇടയ്ക് തന്റെ ഭർത്താവ് തിലകൻ ചേട്ടനെ വെച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിലകൻ ചേട്ടന് വെള്ളത്തിൽ ഇറങ്ങാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ചമയം എന്ന സിനിമയാണ്‌ അന്ന് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ തിലകൻ ചേട്ടന് ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് പിന്നീട് ആ സിനിമയിലേക്ക് മുരളിയെ നായകനാക്കുകയായിരുന്നു. ഈ സംഭവത്തോടെ തിലകൻ ചേട്ടൻ എന്നോട് മിണ്ടാതായി.

എന്നാൽ അതിനു ശേഷം മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് താൻ ആണ് അന്ന് ചമയം സിനിമയിൽ നിന്നും തിലകൻ ചേട്ടനെ മാറ്റാൻ കാരണമെന്നും സിനിമയിൽ ജാതി നോക്കി ആണ് അവസരങ്ങൾ കൊടുക്കുന്നത് എന്നുമൊക്കെ എന്നോട് പറഞ്ഞു. എന്നാൽ അത് കേട്ടപ്പോൾ ഞാനും തിരിച്ച് പറഞ്ഞു. അങ്ങനെ ആ ലൊക്കേഷനിൽ വെച്ച് അത് ഒരു വലിയ വഴക്ക് ആയി മാറി. അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് കുറെ സിനിമകൾ ചെയ്തെങ്കിലും പരസ്പ്പരം മിണ്ടില്ലായിരുന്നു. അനിയത്തിപ്രാവ് സിനിമയുടെ ലൊകേഷനിൽ വെച്ച് ശ്രീവിദ്യയാണ്‌ ഞങ്ങൾ തമ്മിലുള്ള പിണക്കം മാറ്റം മുൻകൈ എടുത്തതും ഞങ്ങൾ മിണ്ടുന്നതും എന്നാണ് കെപിഎസി ലളിത അന്ന് പറഞ്ഞത്.