സേതുമാധവൻ ആകാൻ അന്ന് മോഹൻലാൽ വാങ്ങിയ പ്രതിഫലം! - മലയാളം ന്യൂസ് പോർട്ടൽ
Film News

സേതുമാധവൻ ആകാൻ അന്ന് മോഹൻലാൽ വാങ്ങിയ പ്രതിഫലം!

mohanlal salary in kireedam

മോഹൻലാൽ എന്ന നടനെ സൂപ്പർസ്റ്റാർ പദവികളിലേക്ക് നയിച്ച ചിത്രങ്ങളിൽ ഒന്നാണ് കിരീടം. കിരീടത്തിലെ സേതുമാധവൻ മലയാളികൾ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു. ഒരുപക്ഷെ ഇപ്പോൾ പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളേക്കാൾ പഴയ മോഹൻലാൽ ചിത്രങ്ങൾ ആയിരിക്കാം പ്രേഷകരുടെ പ്രിയ ചിത്രങ്ങൾ. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രങ്ങളിൽ ഒന്നായ കിരീടം 1989 ൽ ആണ് പുറത്തിറങ്ങിയത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് കൃഷ്ണകുമാറും ദിനേശ് പണിക്കറും ചേർന്നാണ്. ലോഹിതദാസിന്റെ തിരക്കഥയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് ജോൺസൺ മാഷും ആയിരുന്നു.

മോഹൻലാലിനെ കൂടാതെ തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, കൊച്ചിൻ ഹനീഫ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രാധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇപ്പോൾ ചിത്രം പുറത്തിറങ്ങി മുപ്പത്തി രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഓരോ സിനിമ പ്രേമികളുടെ മനസ്സിലും തങ്ങളുടെ ഇഷ്ട്ട ചിത്രങ്ങളുടെ നിരയിൽ കിരീടം മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. മോഹൻലാലിന്റെ തന്നെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കിരീടത്തിലെ സേതുമാധവൻ. ചിത്ത്രത്തിലെ മോഹൻലാലിന്റെ അഭിനയം കണ്ടു കൈ അടിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കാം. ഇപ്പോൾ കിരീടത്തിലെ സേതുമാധവൻ അവതരിപ്പിക്കുന്നതിനു വേണ്ടി മോഹൻലാൽ വാങ്ങിയ പ്രതിഫലമാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്.

ആ സമയങ്ങളിൽ മോഹൻലാൽ തന്റെ പ്രതിഫലമായി നാലര ലക്ഷം രൂപ ആയിരുന്നു കൈപ്പറ്റിക്കൊണ്ടിരുന്നത്. എന്നാൽ കിരീടത്തിലെ സേതുമാധവനെ അവതരിപ്പിക്കാൻ നാല് ലക്ഷം രൂപ ആണ് താരം അന്ന് കൈപ്പറ്റിയത്. ഇതിന്റെ കാരണം എന്താന്ന് തിരക്കിയാൽ നിർമ്മാതാവും മോഹൻലാലും തമ്മിലുള്ള സൗഹൃദം ആയിരുന്നു അതിന്റെ കാരണം. ഇരുപത്തി നാല് ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ആ വര്ഷം പുറത്തിറങ്ങിയ സൂപ്പര്ഹിറ്റുകളിൽ ഒന്ന് കൂടി ആയിരുന്നു.

Trending

To Top